സ്വവർഗാനുരാഗികളിലും ബൈസെക്ഷ്വൽ ആളുകളിലും മങ്കിപോക്സ് സാധ്യത കൂടുതൽ; ലൈംഗികബന്ധത്തിലൂടെ പകരുമോ മങ്കിപോക്സ്?
പ്രൈഡ് ആഘോഷങ്ങളിൽ പങ്കെടുത്തവരിൽ നിന്നാണ് രോഗംപടർന്നതെന്ന റിപ്പോർട്ടുകളുണ്ട്
സ്വവർഗാനുരാഗികളിലും ബൈസെക്ഷ്വൽ ആളുകളിലും കൂടുതൽ മങ്കിപോക്സ് കണ്ടെത്തിയതിന്റെ കാരണം തേടുകയാണ് ശാസ്ത്രലോകം. മങ്കിപോക്സ് ഒരു ലൈംഗികജന്യ രോഗമല്ലെങ്കിൽ അടുത്ത ബന്ധത്തിലൂടെ രോഗം മറ്റൊരാളിലേക്ക് പടരും. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം രോഗം ബാധിച്ച 99 ശതമാനം പേരും ആണുങ്ങളാണ്. ഇതിൽ കൂടുതൽ സ്വവർഗാനുരാഗികളും. ഏറ്റവും കൂടുതൽ രോഗബാധിതരുള്ള യുകെയിൽ സ്വവർഗാനുരാഗികളിൽ നിന്നാണ് മങ്കിപോക്സ് പടർന്നത് എന്ന റിപ്പോർട്ടുകളും ഉണ്ട്. രോഗലക്ഷണം ഉള്ളവർ യുകെയിൽ നടന്ന പ്രൈഡ് ആഘോഷത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നും ആരോഗ്യവിഭാഗം നിർദേശിച്ചിരുന്നു. പ്രൈഡ് ആഘോഷങ്ങളിൽ പങ്കെടുത്തവരിൽ നിന്നാണ് രോഗംപടർന്നതെന്ന റിപ്പോർട്ടുകളുണ്ട്. എന്നാൽ ലൈംഗിക ന്യൂനപക്ഷങ്ങളിൽ വലിയതോതിൽ രോഗവ്യാപനം ഉണ്ടായിട്ടില്ല.
ആഫ്രിക്കയിൽ സ്വർഗാനുരാഗികളായ പുരുഷൻമാരിൽ രോഗവ്യാപനം ഉണ്ടായിട്ടില്ലെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. മറ്റുപുരുഷൻമാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പുരുഷൻമാരും ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവരും മങ്കിപോക്സിനെതിരായ വാക്സിൻ സ്വീകരിക്കണമെന്ന് ഫ്രാൻസിലെ ആരോഗ്യവിഭാഗം നിർദേശം പുറപ്പെടുവിച്ചിരുന്നു. ഫ്രാൻസിലെ കണക്ക് പ്രകാരം മങ്കിപോക്സ് രോഗികളിൽ 97 ശതമാനം പേരും സ്വവർഗാനുരാഗികളായ പുരുഷൻമാരാണ്. ഒന്നിലധികം പേരുമായി ലൈംഗിക ബന്ധം പുലർത്തുന്നവർ മങ്കിപോക്സ് ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.
ന്യൂയോർക്ക് സിറ്റിയിലും രോഗം ബാധിച്ചവരിൽ അധികവും സ്വവർഗാനുരാഗികളും ഒന്നിലധികം പേരുമായി ലൈംഗികബന്ധമുള്ള പുരുഷൻമാരുമാണ്. ഇതിനിടെ ലൈംഗികപങ്കാളികളുടെ എണ്ണം കുറയ്ക്കണമെന്ന ന്യുയോർക്ക് സിറ്റി ആരോഗ്യവിഭാഗത്തിന്റെ നിർദേശം വിമർശിക്കപ്പെട്ടു. ഈ വിഭാഗത്തിൽപ്പെട്ടവർ എത്രയും വേഗം വാക്സിൻ എടുക്കണമെന്നും ആരോഗ്യവിഭാഗം ആവശ്യപ്പെട്ടിരുന്നു. പോർച്ചുഗലിൽ തുടക്കത്തിൽ കണ്ടെത്തിയ 23 കേസുകളിൽ 14ഉം ലൈംഗികചികിത്സാ ക്ലിനിക്കുകളിലായിരുന്നു. ബെൽജിയത്തിൽ തുടക്കത്തിലുണ്ടായ കേസുകളും സ്വവർഗാനുരാഗ ആഘോഷത്തിൽ പങ്കെടുത്തവരിലാണ്.
ലൈംഗികബന്ധത്തിലൂടെ രോഗം പകരുമോ?
ലൈംഗികബന്ധത്തിലൂടെ മങ്കിപോക്സ് പകടരുമോ എന്ന് സ്ഥിരീകരിക്കാനാകില്ല. പക്ഷേ രോഗംബാധിച്ച ഒരാളുമായുള്ള അടുത്തബന്ധം രോഗംപകരുന്നതിന് ഇടയാക്കും. ലൈംഗികാവയവങ്ങളിലും വായിലും വ്രണങ്ങൾ ഉണ്ടാകുന്നതിനാൽ ഇതുവരെ വൈറസ് കൈമാറ്റം ചെയ്യപ്പെട്ടേക്കാം. ശരീരസ്രവം പറ്റിയ വസ്ത്രങ്ങളിലൂടെയും പടരാൻ സാധ്യതയുണ്ട്
മങ്കിപോക്സ് വ്യാപനം ലോകത്തിൽ
മെയ് മാസം മുതൽക്കെ മങ്കിപോക്സ് വ്യാപനം ലോകത്ത് തുടങ്ങിക്കഴിഞ്ഞിരുന്നു. ലോകത്താകമാനം ഇതുവരെ 11,500 കേസുകൾ സ്ഥിരീകരിച്ചുകഴിഞ്ഞു. ഇതിൽ 1,469 കേസുകളും യുഎസിലാണ്. 1,856 കേസുകൾ യുകെയിലും. ഇതിൽ ഏറ്റവും കൂടുതൽ ഇംഗ്ലണ്ടിലാണ്. 77 ശതമാനം ലണ്ടനിലും. ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചത് സ്പെയിനിലാണ് , 2500 കേസുകൾ. യൂറോപ്പിൽ കഴിഞ്ഞ ആഴ്ചയെക്കാൾ 50 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ ലോകത്ത് അപകടകരമായ സാഹചര്യം ഇല്ലെന്ന് വിലയിരുത്തൽ. കുറച്ചുകഴിയും രോഗവ്യാപനം തനിയെ നിലയ്ക്കുമെന്നും പറയുന്നു. രോഗിക്ക് ദീർഘകാലം നീണ്ടുനിൽക്കുന്ന ആരോഗ്യ പ്രശ്നങ്ങളും മങ്കിപോക്സ് സൃഷ്ടിക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്.
വസൂരി വാക്സിൻ ഗുണം ചെയ്യുമോ?
വസൂരിക്കെതിരായ വാക്സിൻ മങ്കിപോക്സിനും ഫലപ്രദമാണെന്നാണ് പഠനറിപ്പോർട്ട്. വസൂരിയെ ലോകത്ത് നിന്ന് അകറ്റിയ അതേ വാക്സിൻ മങ്കിപോക്സിനെതിരുയം ഫലപ്രദമാണ്. ദീർഘകാല പ്രതിരോധശേഷി നൽകുകയും ചെയ്യും. 1977ൽ വസൂരി രാജ്യത്ത് നിന്ന് തുടച്ചുനീക്കിയതാണ്. 50 വർഷം മുമ്പ് എടുത്ത വാക്സിന് പോലും ഈ പ്രതിരോധശേഷി നൽകാൻ കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ മങ്കിപോക്സ് ഉണ്ടാക്കില്ലെങ്കിലും കണ്ണുകളെയും ശ്വാസകോശത്തെയും ബാധിക്കാതെ ശ്രദ്ധിക്കണം.കുട്ടികളും ഗർഭിണികളും രോഗപ്രതിരോധശേഷി കുറഞ്ഞവരും കൂടുതൽ ശ്രദ്ധിക്കണം. പ്രമേഹരോഗബാധിതരും പ്രത്യേകം സൂക്ഷിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...