Monsoon: ഈ സീസണില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത് കോട്ടയം ജില്ലയില്‍
കാലവര്‍ഷം അവസാനഘട്ടത്തില്‍ എത്തി നില്‍ക്കേ ഈ വര്‍ഷം സാമാന്യം നല്ല മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്.
Thiruvananthapuram: കാലവര്‍ഷം അവസാനഘട്ടത്തില്‍ എത്തി നില്‍ക്കേ ഈ വര്‍ഷം സാമാന്യം നല്ല മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്.
ഈ വര്‍ഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ജില്ല കോട്ടയം ആണ്. കോട്ടയം ജില്ലയില്‍ 75.5 മില്ലിമീറ്റര്‍ മഴപെയ്തു. കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ കണക്ക് അനുസരിച്ച് ഈ കാലവര്‍ഷ സീസണില്‍ (Monsoon) 15% അധിക മഴയാണ് ജില്ലയ്ക്ക് ലഭിച്ചത്.
ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 20 വരെയുള്ള കണക്കുകള്‍ അനുസരിച്ച് ജില്ലയില്‍ 1843.6 മില്ലിമീറ്റര്‍ മഴയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, 2117. 9 മില്ലിമീറ്റര്‍ മഴ ലഭിച്ചു. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്.
ലഭിച്ച മഴയുടെ അളവില്‍ രണ്ടാം സ്ഥാനത്ത് പത്തനംതിട്ട ജില്ലയാണ്. ജില്ലയില്‍ പ്രതീക്ഷിച്ചതിലും 3% മാത്രമാണ് കൂടുതല്‍ മഴ ലഭിച്ചത്.
Also Read: Cyclone Gulab: സർവ്വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു, തെലങ്കാനയിൽ നാളെ പൊതു അവധി
എന്നാല്‍, സമീപ ജില്ലകളില്‍ ലഭിച്ച മഴയുടെ അളവില്‍ സാരമായ വ്യതിയാനം ഉണ്ട്. ആലപ്പുഴ ജില്ലയില്‍ 14% വും ഇടുക്കി ജില്ലയില്‍ 19% വും എറണാകുളത്ത് 8 % വും മഴ കുറവാണ് ലഭിച്ചത്.
Also Read: Gulab ചുഴലിക്കാറ്റ് മറ്റൊരു ചുഴലിക്കാറ്റാകാൻ സാധ്യത, മുന്നറിയിപ്പ് നൽകി കാലാവസ്ഥ കേന്ദ്രം
മഴയുടെ അളവ് 20% കൂടിയാലും കുറഞ്ഞാലും കൂടിയാലും ശരാശരിയുടെ ഗണത്തില്പ്പെടുത്തുന്നതിനാല് എല്ലാ ജില്ലകളിലും ശരാശരി മഴയെന്ന കണക്കാണ് ഇത്തവണ രേഖപ്പെടുത്തിയിരിയ്ക്കുന്നത്. ഈ വ്യാഴാഴ്ചയോടെയാണ് കാലവര്‍ഷം അവസാനിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...