Thiruvananthapuram: Monsoon എത്താന്‍ ഇനി രണ്ട് ദിവസം കൂടി മാത്രം.  ജൂണ്‍ മൂന്നിന് അതായത് വ്യാഴാഴ്ച മുതല്‍  തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ എത്തുമെന്ന് കാലാവസ്ഥ വകുപ്പ്  (India Meteorological Department - IMD) പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്ത് ഇക്കുറി  സാധാരണനിലയിലുള്ള മണ്‍സൂണാണ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ മഴ  കുറയുമെന്നാണ് പ്രവചനം.  വടക്കേന്ത്യയിലും ദക്ഷിണേന്ത്യയിലും സാധാരണ  Monsoon ആണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍,  ഇന്ത്യയുടെ മധ്യഭാഗങ്ങളില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാനാണ് സാധ്യത. 


കാലവര്‍ഷമെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ, തയ്യാറെടുപ്പുകള്‍ ആരംഭിക്കാന്‍  ജില്ലാഭരണകൂടത്തോട് ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി. അതാത് ജില്ലകളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളുടെ പൂര്‍ണവിവരം നല്‍കാന്‍ ഭൗമശാസ്ത്ര വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


Also Read: Weather Update:ഉത്തരേന്ത്യയിൽ കനത്ത മഴ, ഡൽഹിയിൽ ഭൂകമ്പം


അതേസമയം,  ജൂണ്‍ 1 മുതല്‍ 3 വരെ കേരളതീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍   മത്സ്യത്തൊഴിലാളികള്‍ ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.


കേരള തീരത്തും ലക്ഷദ്വീപിലും ജൂണ്‍ 1 മുതല്‍ 3 വരെ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍  കാറ്റ് വീശാന്‍  സാധ്യതയുള്ളതിനാലാണ്  ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിയ്ക്കുന്നത്. കന്യാകുമാരി തീരം, കേരള തീരം,   ലക്ഷദ്വീപ്-മാലിദ്വീപ് പ്രദേശങ്ങള്‍, തെക്കന്‍ ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളിലാണ്  ശക്തമായ കാറ്റിന് സാധ്യത.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക