തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം എത്തി. കാലവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ പ്രചിച്ചതിനെക്കാൾ ഒരു ദിവസം മുമ്പേയാണ് ഇത്തവണ കാലവര്‍ഷം എത്തിയിരിക്കുന്നത്. ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ ഇന്ന് 14 ജില്ലകളിലും യെല്ലോ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് രാവിലെയാണ് കേരള തീരത്തെയ്ക്ക് കാലവർഷം എത്തിയത്. ശക്തമായ വേനൽ മഴയ്ക്ക് പിന്നാലെ കാലവർഷം എത്തുമ്പോൾ ഇനിയുള്ള നാളുകളിൽ ശക്തമായ മഴ തന്നെ പ്രതീക്ഷിക്കാം. കഴിഞ്ഞ വര്‍ഷം ജൂൺ എട്ടോടു കൂടിയായിരുന്നു കാലവര്‍ഷം കേരളത്തിലെക്ക് എത്തിയത്. സാധാരണ ജൂൺ ഒന്നാണ് കണക്ക്. ഇത്തവണ രണ്ട് ദിവസം മുമ്പേ കലവർഷം എത്തി. കഴിഞ്ഞ വര്‍ഷം സാധരണയെക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നായിരുന്നു പ്രവചനം. എന്നാൽ ചുഴിക്കാറ്റ് മൂലവും എല്ലിനോ പ്രഭാസം മൂലവും പ്രതീക്ഷിച്ച മഴ ലഭിച്ചിരുന്നില്ല. ഇത്തവണയും മഴ കൂടുമെന്നാണ് പ്രവചനം. ദക്ഷിണേന്ത്യയിൽ 6 ശതമാനം മഴ കൂടുതല്‍ ലഭിക്കാൻ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ.


ALSO READ: സ്വർണ്ണക്കടത്ത്; ശശി തരൂർ എംപിയുടെ പിഎ ഉൾപ്പെടെ 2 പേർ കസ്റ്റംസ് കസ്റ്റഡിയിൽ


ഇനിയുള്ള ദിനങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ ജാഗ്രത പലിക്കേണ്ടത് അത്യാവശ്യമാണ്. ശക്തമായ വേനൽ മഴയിൽ പല സ്ഥലങ്ങളിലും വെള്ളം കയറുന്ന സാഹചര്യമായിരുന്നു. തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ തുടങ്ങിയ പല ജില്ലകളിലും ദുരിതാശ്വസ ക്യാമ്പുകൾ ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ മഴ ശക്തമാകുന്നതോടെ പല സ്ഥലങ്ങളിലും കൂടുതൽ ക്യാമ്പുകൾ തുറക്കേണ്ടിവരും.


മണ്ണിടിച്ചിലും ഉരുൾപൊട്ടൽ സാധ്യതയും മുന്നില്‍ കണ്ട് മലയോര മേഖലയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്. മോശം കാലവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിനുള്ള വിലക്ക് തുടരുകയാണ്. ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പലിക്കണമെന്നാണ് നിര്‍ദേശം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.