തിരുവനന്തപുരം: കേരളത്തിലും ലക്ഷദ്വീപിലും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തി. കേരളത്തില്‍ ഒട്ടുമിക്ക പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തു. കാലവര്‍ഷം കേരളത്തില്‍ എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. പൊന്‍മുടിയിലേക്കുള്ള വിനോദസഞ്ചാര യാത്ര നിരോധിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

മഴ വന്നതോടെ മണ്ണിടിച്ചിലും രൂക്ഷമായി. ഇടുക്കിയില്‍ ശക്തമായ മഴയെ തുടര്‍ന്ന് വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണ് എസ്എഫ്‌ഐ നേതാവ് ജോബി ജോണ്‍ മരിച്ചു. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. 


ശക്തമായ മഴയി കോട്ടയം താഴത്തങ്ങാടിയിലെ തളിക്കോട്ടപ്പറമ്പില്‍ പ്രവര്‍ത്തിച്ചിരുന്ന അംഗന്‍വാടി കെട്ടിടത്തിന്‍റെ ഒരു ഭാഗം ല്‍ തകര്‍ന്നു വീണു. കെട്ടിടം തകരുന്നതിന്  മുന്‍പ് കുട്ടികളെ ഒഴിപ്പിക്കാന്‍ സാധിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കാലപ്പഴക്കം ചെന്ന അംഗന്‍വാടി കെട്ടിടം പുതുക്കി നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. പ്രക്ഷോഭ പരിപാടികള്‍ നടത്താനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്.