കൈക്കൂലി വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ മൂവാറ്റുപുഴ ആര്‍ഡിഒ വിജിലൻസിന്‍റെ പിടിയിലായി
കൈക്കൂലി വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ മൂവാറ്റുപുഴ ആര്‍ഡിഒ വിജിലൻസിന്‍റെ പിടിയിലായി. വി ആര്‍ മോഹനന്‍ പിള്ളയാണ് പിടിയിലായത്. പാടത്തോടു ചേർന്നുള്ള വീട്ടുവളപ്പില്‍ ഇടിഞ്ഞുവീണ മതില്‍ നന്നാക്കി കിട്ടാനായി സര്‍ക്കാര്‍ സഹായം അപേക്ഷിച്ചെത്തിയ ആളോട് പണി നിർത്തിവയ്ക്കാൻ മോഹനൻ പിള്ള ആവശ്യപ്പെട്ടു. വീട്ടുടമ രേഖകൾ കാണിച്ചിട്ടും വഴങ്ങിയില്ല. പിന്നീട് അദ്ദേഹത്തില്‍ നിന്നും 50,000 രൂപ കൈക്കൂലി ആവശ്യപ്പടുകയായിരുന്നു മോഹനന്‍ പിള്ള .
മൂവാറ്റുപുഴ: കൈക്കൂലി വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ മൂവാറ്റുപുഴ ആര്‍ഡിഒ വിജിലൻസിന്‍റെ പിടിയിലായി. വി ആര്‍ മോഹനന്‍ പിള്ളയാണ് പിടിയിലായത്. പാടത്തോടു ചേർന്നുള്ള വീട്ടുവളപ്പില്‍ ഇടിഞ്ഞുവീണ മതില്‍ നന്നാക്കി കിട്ടാനായി സര്‍ക്കാര്‍ സഹായം അപേക്ഷിച്ചെത്തിയ ആളോട് പണി നിർത്തിവയ്ക്കാൻ മോഹനൻ പിള്ള ആവശ്യപ്പെട്ടു. വീട്ടുടമ രേഖകൾ കാണിച്ചിട്ടും വഴങ്ങിയില്ല. പിന്നീട് അദ്ദേഹത്തില്‍ നിന്നും 50,000 രൂപ കൈക്കൂലി ആവശ്യപ്പടുകയായിരുന്നു മോഹനന്‍ പിള്ള .
വീട്ടുടമ ഡാനിയൽ വിജിലൻസിനെ വിവരം അറിയിച്ചശേഷം ആർഡിഒയുടെ ഓഫിസിലെത്തി തുക കൈമാറി. അപ്പോള്‍ തന്നെ മൂവാറ്റുപുഴ ആര്‍ഡിഒ ഓഫീസിലേക്ക് വന്ന വിജിലന്‍സ് ഡിവൈഎസ്പി എംഎന്‍ രമേശിന്‍റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം മോഹനന്‍ പിള്ളയെ പിടികൂടാൻ ശ്രമിച്ചപ്പോൾ പണം വലിച്ചെറിഞ്ഞ് വിജിലൻസുകാരെ ഇടിച്ചുതെറിപ്പിച്ച് രക്ഷപെടാന്‍ ഇയാള്‍ ശ്രമിച്ചു .