തിരുവനന്തപുരം: കൊവിഡ് വ്യാപനം അതീവ രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. സർക്കാർ ഓഫീസുകളിൽ പകുതി പേർ ജോലിക്കെത്തിയാൽ മതിയെന്നും വിദ്യാഭ്യാസം ഓൺലൈനിലൂടെ (Online) മാത്രം മതിയെന്നും മുഖ്യമന്ത്രിയുടെ നേത‍ൃത്വത്തിൽ ചേർന്ന ഉന്നതതല യോ​ഗത്തിൽ (Cabinet Meeting) തീരുമാനമായി. വാക്സിൻ വിതരണത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ഏർപ്പെടുത്താനും തീരുമാനമായി. ശനിയാഴ്ച സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. അതേ സമയം കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള സാധാരണ കടകൾ ഒമ്പത് മണി വരെ പ്രവർത്തിക്കാൻ അനുവദിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

വാക്സിൻ വിതരണം സു​ഗമമാക്കാൻ ടോക്കൺ സംവിധാനം ഓൺലൈനായി ഏർപ്പെടുത്തും. വാരാന്ത്യങ്ങളിൽ കർശന പരിശോധന നടത്തണം. പരിശോധന, നിരീക്ഷണം, നിയന്ത്രണം എന്നിവ ശക്തമാക്കാനാണ് മുഖ്യമന്ത്രിയുടെ (Chief Minister) നിർദേശം. ഉത്തരവുകൾ ഇറക്കുമ്പോൾ സമാന സ്വഭാവം ഉണ്ടാകണമെന്ന് ഉദ്യോ​ഗസ്ഥർക്കും കർശന നിർദേശം നൽകിയിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ കർശന നിയന്ത്രണമുണ്ടാകും. പല ഉത്തരവുകൾ ഇറക്കി ജനങ്ങൾക്ക് ആശയക്കുഴപ്പം ഉണ്ടാക്കരുതെന്നാണ് 
ഉദ്യോ​ഗസ്ഥർക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിരിക്കുന്നത്.


ALSO READ: സംസ്ഥാനത്ത് വാക്സിൻ ക്ഷാമം; വാക്സിനേഷന് ഉന്തും തള്ളും


പ്രതിരോധവും നിയന്ത്രണവും ശക്തമാക്കുന്നതിന്റെ ഭാ​ഗമായി സംസ്ഥാനത്ത് കൂടുതൽ സെക്ടറൽ ഓഫീസർമാരെയും പൊലീസിനെയും വിന്യസിക്കാൻ നേരത്തെ തന്നെ തീരുമാനം ആയിട്ടുണ്ട്. കൊവിഡ് പോസിറ്റീവ് ആകുന്നവർ, അവരുമായി സമ്പർക്കത്തിൽ ആയവർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ എന്നിവരെ കൃത്യമായി നിരീക്ഷിക്കണമെന്നാണ് സർക്കാർ  തീരുമാനം. കൊവിഡ് വ്യാപന തീവ്രത കുറയ്ക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന വാക്സിനേഷൻ കൂടുതൽ കാര്യക്ഷമമാക്കാൻ 50 ലക്ഷം ഡോസ് വാക്സിൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം മേഖലയ്ക്ക് രണ്ടരലക്ഷം ഉൾപ്പെടെ അഞ്ചര ലക്ഷം വാക്സിൻ നൽകുമെന്ന അറിയിപ്പാണ് കിട്ടിയിട്ടുള്ളത്.


ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ ജില്ലകളിൽ കൂടുതൽ വാക്സിൻ (Vaccine) നൽകാനാണ് ലക്ഷ്യമിടുന്നത്. അതേസമയം നിലവിൽ മൂന്ന് ലക്ഷത്തിൽ താഴെ വാക്സിൻ മാത്രമാണ് സ്റ്റോക്കുള്ളത്. നിലവിലെ സാഹചര്യം തുടർന്നാൽ ഈ മാസം മുപ്പതോടെ പ്രതിദിന കൊവിഡ് രോ​ഗികളുടെ എണ്ണം 50,000ത്തിലേക്ക് ഉയരുമെന്നാണ് കോർ കമ്മിറ്റി യോ​ഗത്തിന്റെ വിലയിരുത്തൽ. രണ്ട് ദിവസം കൊണ്ട് മൂന്നര ലക്ഷം പേരെ പരിശോധിക്കാനുള്ള കൂട്ടപ്പരിശോധന സംസ്ഥാനത്ത് തുടങ്ങിയിട്ടുണ്ട്.


ALSO READ: Covid19: മകനും ഭാര്യയ്ക്കും കോവിഡ്; ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ ക്വാറന്റീനിൽ


സർക്കാർ ഓഫീസുകളിൽ ഒരു ദിവസം പകുതി ജീവനക്കാർ മാത്രം ജോലി ചെയ്യുന്ന സംവിധാനം ഏർപ്പെടുത്തും. സ്വകാര്യ മേഖലയിലും വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കും. ബീച്ചുകളിലും പാർക്കുകളിലും നിയന്ത്രണം ഏർപ്പെടുത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസുകൾ മാത്രമേ അനുവദിക്കൂ. വിവാഹം, പാലുകാച്ചൽ തുടങ്ങിയ ചടങ്ങുകൾക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. വേനൽക്കാല ക്യാമ്പുകൾ നടത്താൻ അനുവദിക്കില്ല. ഹോസ്റ്റലുകളിൽ കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണം. കൊവിഡ് നിയന്ത്രണത്തിന് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് തല കമ്മിറ്റികൾക്കാണ് ചുമതല. അതിഥി തൊഴിലാളികൾക്കായി പ്രത്യേക വാക്സിൻ വിതരണ ക്യാമ്പുകൾ സംഘടിപ്പിക്കും. എന്നും വൈകിട്ട് മൂന്നരക്ക് മുഖ്യമന്ത്രിയുടെ പ്രത്യേക അവലോകന യോ​ഗങ്ങൾ ചേരും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക