Covid വ്യാപനം, കേന്ദ്ര ആരോഗ്യമന്ത്രി നാളെ കേരളത്തില്‍, സംസ്ഥാനം കൈക്കൊണ്ട നടപടികള്‍ വിലയിരുത്തും
സംസ്ഥാനം നടത്തുന്ന Covid പ്രതിരോധം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ (Mansukh Mandaviya) കേരളത്തിലേയ്ക്ക്...
New Dehi: സംസ്ഥാനം നടത്തുന്ന Covid പ്രതിരോധം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ (Mansukh Mandaviya) കേരളത്തിലേയ്ക്ക്...
സംസ്ഥാനത്ത് കോവിഡ് (Covid-19) വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുകയാണ് മന്ത്രി ലക്ഷ്യമിടുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിക്കുമെന്നാണ് റിപ്പോര്‍ട്ട്.
തിങ്കളാഴ്ച കേരളത്തിലെത്തുന്ന കേന്ദ്ര മന്ത്രി, മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്, ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പിലെ മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തും.
അതേസമയം, രാജ്യത്തെ കൊറോണ വ്യാപനത്തിന്‍റെ 51.5% കേരളത്തില്‍ നിന്നാണ് എന്നാണ് ശനിയാഴ്ച പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശനിയാഴ്ചത്തെ കോവിഡ് റിപ്പോര്‍ട്ട് അനുസരിച്ച് TPR 13.97% ആയിരുന്നു.
സംസ്ഥാനത്ത് ഏകദേശം 1.80 ആക്ടീവ് കേസുകള്‍ ആണ് ഉള്ളത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇത്. ഇതുവരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 18,499 കോവിഡ് മരണങ്ങളാണ്. ആകെയുള്ള 14 ജില്ലകളില്‍ 11 ജില്ലകളാണ് സംസ്ഥാനത്തെ കോവിഡ് വ്യാപനം വര്‍ദ്ധിപ്പിക്കുന്നത്.
സംസ്ഥാനത്ത് ശനിയാഴ്ച 5,08,849 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. അതില്‍ 4,39,860 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 68,989 പേര്‍ക്ക് രണ്ടാം ഡോസ് (Second dose) വാക്‌സിനും നല്‍കി.
Also Read: Vaccination Drive: 5.09 ലക്ഷം പേര്‍ക്ക് ഇന്ന് വാക്‌സിന്‍ നല്‍കി
കേരളത്തിലെ 2021ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 48.7% പേര്‍ക്ക് ഒന്നാം ഡോസും 18.79% പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി
കേരളത്തില്‍ ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചവരിലും കൊറോണ ബാധിക്കുന്നതായാണ് റിപ്പോര്‍ട്ട്. കേരളത്തിലെ പ്രതിരോധ നടപടികള്‍ സംബന്ധിച്ച് ശക്തമായ നിദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിക്കും എന്നാണ് സൂചന.
കൊറോണ വ്യാപനത്തെത്തുടര്‍ന്ന് ഇതിനോടകം രണ്ട് തവണയാണ് കേന്ദ്ര സംഘം കേരളത്തില്‍ എത്തിയത്. എന്നാല്‍, സംസ്ഥാനത്ത് കൊറോണ വ്യാപനം കുറയാത്ത സാഹചരത്തിലാണ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര മന്ത്രി നേരിട്ടെത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA