മുല്ലപ്പെരിയാർ ഡാമിലേക്കുള്ള നീരൊഴുക്കിനെക്കാൾ അധികം വെള്ളം ഡാമിൽ നിന്നും കൊണ്ടുപോകുന്നതിന്  അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് കത്തയയച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ജലനിരപ്പ് അനുവദനീയമായ പരിധി കടക്കുന്ന പക്ഷം അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തേണ്ട സാഹചര്യം ഉണ്ടായാൽ കുറഞ്ഞത് 24 മണിക്കൂർ മുൻപ് ഇത് സംബന്ധിച്ച വിവരം കേരളസർക്കാരിനു നൽകണം. അണക്കെട്ടിന്റെ താഴെയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളെ സുരക്ഷിതമായി മാറ്റുവാൻ ഇത്തരത്തിൽ 24 മണിക്കൂർ മുൻപ് മുന്നറിയിപ്പ് നൽകേണ്ടത്   അത്യന്താപേക്ഷിതമാണ്.


കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ ആഞ്ഞടിക്കുന്നു. പല ജില്ലകളിലും  റെഡ് അല്ലെർട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി  മുല്ലപ്പെരിയാർ ഡാമുകളിലെ ജല നിരപ്പ് ഉയരുകയാണ്. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ്  ഇതിനകം 135. 75 അടി ആയി ക്കഴിഞ്ഞു.


മഴ ഇനിയും ശക്തമാകും  എന്നാണ്  കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. മഴയും നീരൊഴുക്കും തുടരുന്നതിനാൽ  മുല്ലപ്പെരിയാറിലെ ജലനിരപ്പ്  അപകടകരമായ രീതിയിൽ ഉയർന്നേക്കാം. ഇത് നേരിടുവാൻ അടിയന്തിരമായി ഇടപെടണം. ഡാമിൽ നിന്ന് പരമാവധി കൊണ്ടുപോകാവുന്ന വെള്ളം തമിഴ്നാട് കൊണ്ടുപോകുകയാണ് ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന നില ഒഴിവാക്കാനും ജലനിരപ്പ് സുരക്ഷിതമായ പരിധിയിൽ നിർത്തുവാനുമുള്ള പോംവഴിയെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.