ഒരു മാങ്ങയ്ക്ക് ഒരു ലക്ഷം രൂപ വില ഉണ്ടെന്ന് പറഞ്ഞാൽ അത് ആരും വിശ്വസിക്കില്ല. എന്നാൽ വിശ്വസിച്ചേ പറ്റു. മിയാസാക്കി
എന്ന ഒരിനം മാങ്ങാ ജപ്പാനിൽ മാത്രമായിരുന്നെങ്കിൽ ഇന്ന് അത് പത്തനംതിട്ട ജില്ലയിലെ തിരുവല്ല കടപ്ര കുന്നേൽ തോമസ് ഏബ്രഹാമിന്റെ വീടിന്റെ മുറ്റത്തും വളർന്ന് വരുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

1200 രൂപ വില കൊടുത്ത് വാങ്ങിയതാണി മിയാസാക്കി മാവിൻ തൈ. സിസിടീവി ഉൾപ്പടെയുള്ളവയുടെ നിരീക്ഷണത്തിലാണ് ഈ വിവിഐപി ..പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് നട്ടിരിക്കുന്നത്. ഒരു തണ്ടിൽ മൂന്ന് മാങ്ങ വരെ ഉണ്ടാകുമെന്ന പ്രത്യേകത ഈ മാവിന് ഉണ്ടെന്ന് തോമസ് ഏബ്രഹാം പറഞ്ഞു. 


ALSO READ: Jaya Jaya Jaya Jaya Hey Movie: എന്റെ കണ്ണൊന്ന് എഴുതി തരുമോ? ചിരി നിറച്ച് 'ജയ ജയ ജയ ജയ ഹേ' ട്രെയിലർ


ഏകദേശം ഒരു കിലോ വരെ ഭാരം വരുന്ന മാങ്ങ രൂപത്തിലും രുചിയിലും വിത്യസ്തനാണ്. സാധാരണ ബഡ് മാവിന്റെ വലുപ്പത്തിൽ വളരുന്ന മാവിൽ വലിയ കാലതാമസമില്ലാതെ മാങ്ങ കായ്ക്കുകയും ചെയ്യും. ഇതോടൊപ്പം വിത്യസ്തമായ നിരവധി കൃഷികളും തോമസ് ഏബ്രഹാം എന്ന കർഷകൻ തന്റെ വീട്ടിൽ പരിപാലിച്ച് വരുന്നുണ്ട്.


തെക്കുകിഴക്കൻ ഏഷ്യയിൽ വ്യാപകമായി വളരുന്ന മഞ്ഞ "പെലിക്കൻ മാമ്പഴത്തിൽ" നിന്ന് വ്യത്യസ്തമായ "ഇർവിൻ" മാമ്പഴമാണ് മിയാസാക്കി ഇവയുടെ ചില്ലറ വിൽപ്പന വില 2.5 ലക്ഷം വരെ പോകാറുണ്ടത്രെ. നിലവിൽ ജപ്പാനിലാണ് ഇവയുടെ ഉത്പാദനം ഏറ്റവും അധികം കൂടുതൽ.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.