ആലപ്പുഴ ജില്ലയിലെ കർഷകരിൽ ഭൂരിഭാഗവും കേന്ദ്ര, സം​സ്ഥാ​ന വി​ള ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി​കളില്‍ അം​ഗ​ങ്ങ​ളാ​കാ​ത്ത​വരെന്ന് കണക്കുകൾ. ഇതുമൂലം വേനൽ മഴയിൽ 165 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ കൃഷിനാശം സംഭവിച്ച ഭൂരിഭാഗം കർഷകർക്കും നഷ്ടപരിഹാരം ലഭ്യമായിട്ടില്ല. ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​രി​ര​ക്ഷ​യി​ല്ലാ​ത്ത ക​ര്‍​ഷ​ക​ര്‍​ക്കും സം​സ്ഥാ​ന സർക്കാർ ധ​ന​സ​ഹാ​യം നൽകുമെന്ന ഭക്ഷ്യമന്ത്രിയുടെ പ്രസ്താവനയും പാലിക്കപ്പെട്ടില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​രി​ര​ക്ഷ​യി​ല്ലാ​ത്ത ക​ര്‍​ഷ​ക​ര്‍​ക്കും സം​സ്ഥാ​ന ധ​ന​സ​ഹാ​യ​മാ​യ 12,500 രൂ​പ ഹൈ​ക്ട​റി​നു ല​ഭി​ക്കു​മെ​ന്ന ഭ​ക്ഷ്യ​മ​ന്ത്രിയുടെ പ്രസ്താവന വെറുംവാക്കാവുകയാണ്. ആലപ്പുഴയിൽ പു​ഞ്ച​കൃ​ഷി ഇ​റ​ക്കി​യ 31,000 ക​ര്‍​ഷ​ക​രി​ല്‍ പ​ത്തു​ശ​ത​മാ​നം പേ​ര്‍ മാത്ര​മാ​ണ് ഇ​ന്‍​ഷ്വ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. കു​ട്ട​നാ​ട്ടി​ല്‍ 20,000 ഹെ​ക്ട​ര്‍ സ്ഥ​ല​ത്ത് ഇ​ത്ത​വ​ണ പു​ഞ്ച​കൃ​ഷി ന​ട​ന്ന​തി​ല്‍ 2034.20 ഹെ​ക്ട​റി​ലൽ കൃ​ഷി ന​ട​ത്തി​യ 3228 ക​ര്‍​ഷ​ക​ർ മാത്രമാണ് കേ​ന്ദ്രസ​ര്‍​ക്കാ​രി​ന്‍റെ വി​ള ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി​യി​ല്‍ അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള​ത്. സം​സ്ഥാ​ന വി​ള ഇ​ന്‍​ഷ്വ​റ​ന്‍​സി​ല്‍ അം​ഗ​ങ്ങ​ളാ​യ​വ​രു​ടെ എ​ണ്ണവും പരിമിതമാണ്. വേന​ല്‍മ​ഴ​യി​ല്‍ 165 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ കൃ​ഷി​നാ​ശം ജില്ലയിൽ സംഭവിച്ചിരുന്നു.


പ്ര​ധാ​ന​മ​ന്ത്രി ഫ​സ​ല്‍ ബീ​മാ യോ​ജ​ന പ​ദ്ധ​തി​യ​നു​സ​രി​ച്ച്‌ ഒ​രു​ ഹെ​ക്ട​റി​ന് 80,000 
രൂ​പ​യും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പ​ദ്ധ​തി അ​നു​സ​രി​ച്ച്‌ ഹെ​ക്ട​റി​ന് 35,000 രൂ​പ​യു​മാ​ണ് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ന്ന​ത്. പാ​ടം ഒ​രു​ക്ക​ല്‍ മു​ത​ല്‍ കൊ​യ്ത്തു​വ​രെ ഏ​ക്ക​റി​ന് 40,000 മു​ത​ല്‍ 50,000 രൂ​പ വ​രെ​യാ​ണ് കു​ട്ട​നാ​ട്ടി​ലെ ക​ര്‍​ഷ​ക​ര്‍​ക്ക് ഉ​ണ്ടാ​കു​ന്ന ശ​രാ​ശ​രി കൃ​ഷിച്ചെ​ല​വ്. വേനൽ മഴയിൽ വ്യാപക കൃഷിനാശം സംഭവിച്ചതിന് പുറമെ നഷ്ടപരിഹാരം കൂടി ലഭ്യമാകാതായതോടെ വലിയ പ്രതിസന്ധിയിലാണ് കർഷകർ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.