Woman found dead: അമ്മയെയും എട്ട് മാസം പ്രായമായ കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
Mother and child found dead: ഇരുമ്പന്‍തടം സ്വദേശി വിസ്മയ (25), എട്ട് മാസം പ്രായമായ മകൾ എന്നിവരെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി കുന്നുമ്മലില്‍ അമ്മയെയും കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരുമ്പന്‍തടം സ്വദേശി വിസ്മയ (25), എട്ട് മാസം പ്രായമായ മകൾ എന്നിവരെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ അര്‍ധരാത്രിയോടെയാണ് വിസ്മയയെയും കുഞ്ഞിനെയും കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പഞ്ചായത്ത് കിണറ്റിലാണ് യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയത്. രാവിലെ അഗ്നിശമന സേന എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. പോസ്റ്റുമോർട്ടം നടപടികള്‍ക്കായി മൃതദേഹങ്ങള്‍ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കോഴിക്കോട് വ്യാപാരി കടയ്ക്കുള്ളിൽ മരിച്ച നിലയിൽ; മുഖത്ത് പാടുകൾ, സ്വർണ്ണവും പണവും നഷ്ടമായി
കോഴിക്കോട്: വടകരയില്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാര്‍ക്കറ്റ് റോഡില്‍ പലവ്യഞ്ജന കട നടത്തുന്ന പുതിയാപ്പ സ്വദേശിയായ രാജൻ (62) ആണ് മരിച്ചത്. മോഷണ ശ്രമത്തിനിടെയുണ്ടായ കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. രാത്രി 12 മണിയോടെയാണ് മരണ വിവരം പുറത്തറിഞ്ഞത്. പതിവ് സമയം കഴിഞ്ഞിട്ടും രാജന്‍ വീട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുക്കള്‍ കടയിലെത്തിയപ്പോഴാണ് രാജനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നിലത്ത് വീണ് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമായിരിക്കാം എന്നാണ് പ്രാഥമിക റിപ്പോർട്ട്. രാജന്റെ കഴുത്തിലും, മുഖത്തും, വിരലുകളിലും പരിക്കേറ്റിട്ടുണ്ട്. ഇത് മോഷണ ശ്രമത്തിനിടെയുണ്ടായ പിടിവലിയിൽ ഉണ്ടായ പരിക്കായിരിക്കാമെന്നാണ് സൂചന. ഇയാളുടെ കഴുത്തിലുണ്ടായിരുന്ന മൂന്ന് പവന്റെ സ്വർണ മാലയും മോതിരവും നഷ്ടമായിട്ടുണ്ട്. കടയിലുണ്ടായിരുന്ന പണവും മോട്ടോര്‍ ബൈക്കും നഷ്ടപ്പെട്ടിട്ടുണ്ട്. ഒഴിഞ്ഞ മദ്യകുപ്പികളും കടയുടെ സമീപത്ത് നിന്ന് പോലീസ് കണ്ടെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...