Suicide: അമ്മയും മകനും തൂങ്ങിമരിച്ച നിലയിൽ
Crime News: ലോറി ഡ്രൈവർ ആയിരുന്ന ഭർത്താവ് സുരേഷ് ഇന്നലെ ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോഴാണ് അടുക്കളയോട് ചേർന്നുള്ള ചെറുവരാന്തയുടെ മുകളിലെ ഹുക്കിന്‍ മുകളിൽ രണ്ടുപേരും തൂങ്ങി നിൽക്കുന്നത് കണ്ടത്.
തൃശൂര്‍: ഗുരുവായൂർ കണ്ടാണശ്ശേരിയില്‍ അമ്മയേയും മകനേയും തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. സാരി രണ്ടാക്കി മുറിച്ച് അതിലാണ് ഇരുവരും തൂങ്ങിയത്. കണ്ടാണശ്ശേരി ഉജാല കമ്പനിക്ക് സമീപം കുറിയേടത്ത് സുരേഷിന്റെ ഭാര്യ സുരേഖയും മകൻ അമൽരാജുമാണ് വീട്ടിനകത്ത് തൂങ്ങി മരിച്ചത്.
Also Read: Crime News: വാഹനം മോഷ്ടിച്ച് പൊളിച്ചുവിൽക്കുന്ന നാലംഗസംഘം പിടിയിൽ
സംഭവം നടന്നത് ഇന്നലെ ഉച്ചയോടെയാണ്. ലോറി ഡ്രൈവർ ആയിരുന്ന ഭർത്താവ് സുരേഷ് ഇന്നലെ ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോഴാണ് അടുക്കളയോട് ചേർന്നുള്ള ചെറുവരാന്തയുടെ മുകളിലെ ഹുക്കിന്‍ മുകളിൽ രണ്ടുപേരും തൂങ്ങി നിൽക്കുന്നത് കണ്ടത്. സുരേഖയും ഭര്‍ത്താവ് സുരേഷും മകന്‍ അമല്‍രാജും മാത്രമാണ് ഈ വീട്ടിൽ താമസിക്കുന്നത്. ഗുരുവായൂർ തെക്കേ നടയിലെ തയ്യൽക്കടയിലെ ജീവനക്കാരിയാണ് മരിച്ച സുരേഖ. ഇവർ നേരത്തെ ചിറ്റിക്കാട്ട് ക്ഷേത്രത്തിനടുത്തായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ മെയ് മാസം മകള്‍ ഐശ്വര്യയുടെ വിവാഹം കഴിഞ്ഞതിനെ തുടർന്നുണ്ടായ ബാധ്യത മാറ്റാൻ ഇവർ വീട് വിറ്റിരുന്നു. ശേഷമാണ് ഇവർ ഇപ്പോൾ താമസിക്കുന്ന വാടക വീട്ടിൽ എത്തിയത്.
Also Read: Actress Aparna Nair: സിനിമാ–സീരിയൽ താരം അപർണ നായർ മരിച്ചനിലയിൽ
വിവരമറിഞ്ഞയുടൻ ഗുരുവായൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന് ഉച്ചതിരിഞ്ഞായിരിക്കും സംസ്ക്കാരം.
സിനിമാ–സീരിയൽ താരം അപർണ നായർ മരിച്ചനിലയിൽ
തിരുവനന്തപുരം: സിനിമാ സീരിയൽ താരം അപർണ നായരെ മരിച്ചനിലയിൽ കണ്ടെത്തി. കരമന തളിയിലെ വീട്ടിലാണ് നടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read: വിവാഹ വാഗ്ദാനം നല്‍കി പീഡനം, ബന്ധത്തിൽ നിന്നും പിന്മാറിയതോടെ വെട്ടിവീഴ്ത്തി
അപർണയെ വൈകുന്നേരം ഏഴരയോടെയാണ് വീട്ടിൽ മരിച്ചനിലയിൽ ക്കാടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുന്നേ മരണം സംഭവിച്ചിരുന്നു. സംഭവം നടന്ന സമയത്ത് അപർണയുടെ അമ്മയും സഹോദരിയും വീട്ടിലുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് അപർണയുടെ അടുത്ത ബന്ധുക്കളിൽ നിന്നും മൊഴി എടുത്തിട്ടുണ്ട്. മേഘതീർത്ഥം, അച്ചായൻസ്, മുദ്ദുഗൗ, കോടതിസമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങി നിരവധി സിനിമകളിലും ആത്മസഖി, ചന്ദനമഴ, ദേവസ്പർശം, മൈഥിലി വീണ്ടും വരുന്നു തുടങ്ങീ സീരിയലുകളിലും അപർണ അഭിനയിച്ചിട്ടുണ്ട്. സഞ്ജിത് ആണ് അപർണയുടെ ഭർത്താവ്, രണ്ടു മക്കളുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...