ഓവർ സ്പീഡിൽ വണ്ടി ഓടിച്ചാൽ പഴയ പോലെ ക്യാമറയിൽ പതിയില്ലെന്നെങ്ങാനും ആരെങ്കിലും പറഞ്ഞാൽ വിശ്വസിക്കേണ്ട. ഇനി വരാൻ പോകുന്ന ക്യാമറകൾ വേറെ ലെവലാണ്. കൂടാതെ ദേശീയ പാതകളിലും പ്രധാന റോഡുകളിലും സ്ഥാപിച്ച ക്യാമറകളിൽ 95 ശതമാനവും പ്രവർത്തിപ്പിക്കാനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. ഏപ്രിൽ ഒന്ന് മുതലാണ് ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 235 കോടിരൂപ  ചെലവിട്ടാണ് ക്യാമറകൾ പ്രവർത്തിപ്പിക്കുന്നത്.726 ക്യാമറകളാണ് മോട്ടോർവാഹനവകുപ്പിന് കെൽട്രോൺ നൽകിയത്. വാഹനത്തിന്റെ അമിത വേഗം മാത്രമല്ല പിടികൂടുന്നത് . ഹെൽമറ്റ് ,സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കുന്നവർക്കും പിടിവീഴും.


വണ്ടിയോടിക്കുമ്പോൾ മൊബൈലിൽ സംസാരിക്കുക,ഇരുചക്രവാഹനത്തിൽ മൂന്ന് പേർ യാത്ര ചെയ്യുക,അമിത വേഗം എന്നിവ പിടികൂടാനായി നിർമിത ബുദ്ധി ക്യാമറകളും സജ്ജീകരിക്കും . 700 നിർമിതബുദ്ധി ക്യാമറകളാണ് തയാറാവുന്നത്.
 
എന്താണ് നിർമിതബുദ്ധി ക്യാമറകൾ


ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തിലാണ് ഇവ പ്രവർത്തിക്കുന്നത് . വ്യക്തമായ ചിത്രങ്ങളോടെയാണ് നിയമ ലംഘനം നടത്തുന്ന വാഹനുടമകളെ കണ്ടെത്തുന്നത് . നിയമലംഘനം കണ്ടെത്തിയാൽ ഉടൻ തന്നെ ചിത്രം സഹിതം കൺട്രോൾ റൂമിൽ എത്തും .  വൈകാതെ തന്നെ നിയമ ലംഘനം ചൂണ്ടികാട്ടി വാഹന ഉടകൾക്ക് നോട്ടീസ് നല്കും . 
വിവിധതരത്തിലുള്ള നിയമലംഘനങ്ങൾ ഇത്തരം ക്യാമറകൾക്ക് വേർതിരിച്ച് കണ്ടെത്താനാകും.


അതായത് സീറ്റ് ബെൽറ്റ് ധരിക്കാത്തവരുടെ മാത്രം വിവരങ്ങൾ ശേഖരിക്കാനാണെങ്കിൽ നിർമിതബുദ്ധി ക്യാമറകളുടെ സഹായത്തോടെ സാധിക്കും . ഹെൽമെറ്റിന് പകരം സമാനരീതിയലുള്ളവ ധരിച്ചാലും പുത്തൻ ക്യാമറ കണ്ടുപിടിക്കും . അമിതവേഗം,അപകടകരമായ ഡ്രൈവിംഗ്,കൃത്യമായ നമ്പർപ്ലേറ്റ്,ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങൾക്കാണ് ആദ്യം പിടിവീഴുക. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളെ കണ്ടെത്താനും ക്യാമറകൾക്ക് സാധിക്കും . 


സൗരോർജ്ജം ഉപയോഗിച്ചാണ് നിർമിതബുദ്ധി ക്യാമറകൾ പ്രവർത്തിക്കുന്നത് . ക്യാമറകൾ ഘടിപ്പിക്കുന്ന പോസ്റ്റുകളിൽ തന്ന സോളാർ പാനലുകളും ഉണ്ടാകും . ട്രാഫിക് സിഗ്നലുകൾ,എൽഇഡി സൈൻ ബോർഡുകൾ,ടൈമറുകൾ എന്നിവ ഉൾപ്പെടുന്നതാണ് നിരീക്ഷണ ക്യാമറകൾ .  


കേരളത്തിൽ കൂടിവരുന്ന റോഡപകടങ്ങൾ നിയന്ത്രിക്കാനാണ് അത്യാധുനിക സംവിധാനത്തോടെയുള്ള  ക്യാമറകൾ സർക്കാർ തയാറാക്കുന്നത്. 700 എ വൺ ക്യാമറ,സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ , മൊബൈൽ സ്പീഡ് എൻഫോഴ്സ്മെന്റ് സംവിധാനങ്ങൾ എന്നിവയാണ് തയാറാവുന്നത് . 


15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന് നിരക്ക് ഏപ്രിൽ ഒന്ന് മുതൽ കൂടും . ചെലവ് ഏട്ടിരട്ടി വരെ വർധിക്കും . 15 വർഷം പഴക്കമുള്ള എല്ലാ കാറുകൾക്കും രജിസ്ട്രേഷന്‍ പുതുക്കാൻ 5,000 രൂപയാണ് ഇനി മുതൽ ചെലവ് . നിലവിലെ 600രൂപ നിരക്കിൽ നിന്നാണ് ഇത്രയും വലിയ വർധന .  ഇരുചക്രവാഹനങ്ങൾക്ക് ഈ നിരക്ക് 300ൽ നിന്ന് 1000 രൂപയാകും .  ഗതാഗത മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 15 വർഷത്തിലധികം പഴക്കമുള്ള 12 ദശലക്ഷം വാഹനങ്ങളാണ് ഇന്ത്യയിൽ നിർത്തലാക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA