MRI Scanning Rate : എംആര്‍ഐ സ്‌കാനിംഗിന്റെ നിരക്ക് കുറച്ചു; നടപടി ആരോഗ്യമന്ത്രിയുടെ ഇടപെടലിൽ
എംആർഐ സ്കാനിംഗിന് ഈടാക്കിയിരുന്ന ഉയർന്ന നിരക്ക് കാരണം മെഡിക്കൽ കോളേജിലെത്തിയിരുന്ന രോഗികൾ വലഞ്ഞിരുന്നു.
തിരുവനന്തപുരം: ആലപ്പുഴ മെഡിക്കല്‍ കോളേജിലെ എംആര്‍ഐ സ്‌കാനിംഗിന്റെ നിരക്ക് കുറച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. എംആർഐ സ്കാനിംഗിന് ഈടാക്കിയിരുന്ന ഉയർന്ന നിരക്ക് കാരണം മെഡിക്കൽ കോളേജിലെത്തിയിരുന്ന രോഗികൾ വലഞ്ഞിരുന്നു. സംഭവത്തിൽ നടപടി സ്വീകരിച്ചതായി മന്ത്രി ഫേസ്ബുക്കിലൂടെയും അറിയിച്ചിരുന്നു.
മന്ത്രി വീണ ജോർജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
ആലപ്പുഴ മെഡിക്കല്‍ കോളേജിലെ എംആര്‍ഐ സ്‌കാനിംഗിന്റെ നിരക്ക് കുറച്ചു. നിലവിലുള്ള നിരക്കില്‍ നിന്നും ആയിരത്തോളം രൂപയാണ് കുറവ് വരുത്തിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കുന്ന സമയത്താണ് വിഷയം ശ്രദ്ധയില്‍പ്പെട്ടത്. വകുപ്പ് മേധാവികളുടെ യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. മറ്റ് മെഡിക്കല്‍ കോളേജുകളുടെ നിരക്ക് കൂടി കണക്കിലെടുത്ത് കുറവ് വരുത്താന്‍ നിര്‍ദേശം നല്‍കി.
ALSO READ: എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെയുള്ള അക്രമങ്ങളെ ശക്തമായി നേരിടുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ മന്ത്രി തയ്യാറായത്. നിലവിലുള്ള നിരക്കില്‍ നിന്നും ആയിരം രൂപയോളമാണ് കുറവ് വരുത്തിയത്. മന്ത്രി ആലപ്പുഴ മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കുന്ന സമയത്ത് ഇക്കാര്യം ആരോഗ്യ വകുപ്പിലെ ഉന്നതർ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
വകുപ്പ് മേധാവികളുടെ യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. മറ്റ് മെഡിക്കല്‍ കോളേജുകളുടെ നിരക്ക് കൂടി കണക്കിലെടുത്താണ് കുറവ് വരുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് വിവിധ എംആര്‍ഐ സ്‌കാനിംഗുകളുടെ നിരക്കില്‍ കുറവ് വരുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...