കോഴിക്കോട്: എസ്എസ്എൽസി പ്ലസ് വൺ ക്ലാസുകളുടെ ക്രിസ്മസ് പരീക്ഷ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ വിശദീകരണവുമായി കൊടുവള്ളിയിലെ എംഎസ് സൊല്യൂഷൻ സ്ഥാപനത്തിലെ ജീവനക്കാർ. ചോദ്യപ്പേപ്പർ ചോർത്തിയിട്ടില്ലെന്നാണ് ജീവനക്കാർ പറയുന്നത്. മറ്റു ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ വന്ന സാധ്യതാ ചോദ്യങ്ങൾ നോക്കിയാണ് തങ്ങൾ വീഡിയോ തയാറാക്കിയതെന്നാണ് ഇവർ നൽകുന്ന വിശദീകരണം.  


COMMERCIAL BREAK
SCROLL TO CONTINUE READING

പരീക്ഷയ്ക്ക് തലേദിവസം ദിവസം രാത്രി 7 മണിയോടെ മറ്റുള്ള പ്ലാറ്റ്‌ഫോമുകൾ വീഡിയോ തയാറാക്കിയിരുന്നു. അവ നോക്കി രാത്രി 12 മണിക്ക് ശേഷമാണ് തങ്ങളുടെ സ്ഥാപനം വീഡിയോ സെറ്റ് ചെയ്തത്. അതാണ് ചോദ്യപ്പേപ്പറിലുള്ള കൂടുതൽ ചോദ്യങ്ങൾ വീഡിയോയിൽ ഉൾപ്പെടാൻ കാരണം എന്നാണ് ജീവനക്കാരുടെ വിശദീകരണം. മറ്റ് ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ വന്നതിനേക്കാൾ ഇരട്ടി ചോദ്യങ്ങൾ എംഎസ് സൊല്യൂഷന്റെ വീഡിയോയിൽ ഉണ്ടായിരുന്നു. മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളെക്കുറിച്ചും അന്വേഷണം നടത്തണമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സ്ഥാപനത്തിലെ അധ്യാപകൻ പറഞ്ഞു.


Also Read: KB Ganesh Kumar: പരാതി പറയും മുമ്പെ മറുപടി 'നോ'; കേന്ദ്ര ഗതാഗത മന്ത്രിക്ക് എതിരെ കെ ബി ഗണേഷ് കുമാർ


 


ചോദ്യ പേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണവും വിദ്യാഭ്യാസ വകുപ്പിന്റെ ആറം​ഗസമിതിയുടെയും അന്വേഷണവുമാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ആറം​ഗ സമിതി അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.