വയനാട്: എംഎസ്എഫിന്റെ (MSF) വനിതാ വിഭാ​ഗമായ ഹരിതയിൽ പ്രതിഷേധം തുടരുന്നു. കാസർകോട്, വയനാട് ജില്ലാ നേതൃത്വത്തിൽ കൂട്ട രാജി. ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചാണ് രാജി.


COMMERCIAL BREAK
SCROLL TO CONTINUE READING

വയനാട് ജില്ലാ പ്രസിഡൻ്റ് ഫാത്തിമ ഷാദിനും ജില്ലാ സെക്രട്ടറി ഹിബയും കാസർകോട് ജില്ലാ പ്രസിഡന്‍റ് സാലിസ അബ്ദുല്ലയും ജനറൽ സെക്രട്ടറി ശർമിനയും രാജിവെച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് നവാസിനെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ ലൈംഗിക അധിക്ഷേപ പരാതി പിൻവലിക്കണമെന്ന് മുസ്ലിം ലീ​ഗ് നേതൃത്വം ഹരിത നേതാക്കളിൽ സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ പരാതി (Complaint) പിൻവലിക്കാൻ ഹരിത നേതാക്കൾ തയ്യാറായില്ല.‍


ALSO READ: MSF വനിതാ വിഭാ​ഗമായ ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റി രൂപീകരിച്ചു


ഇതേ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ലീഗ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത്. ഹരിത നേതാക്കൾ ​ഗുരുതര ചട്ടലംഘനം നടത്തിയതായും ലീ​ഗ് ഉന്നതാധികാര സമിതി വിലയിരുത്തി. ഇതിന് പിന്നാലെ ഇന്ന് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. ആയിഷ ബാനു പ്രസിഡന്‍റും റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമായുള്ള പുതിയ കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്.


ALSO READ: Muslim League: സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിന് എതിരെ കോടതിയെ സമീപിക്കാനൊരുങ്ങി ഹരിത നേതാക്കള്‍


ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ച രീതിയിൽ അതൃപ്തിയുണ്ടെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ വ്യക്തമാക്കി. ഹരിതയോട് പാർട്ടി നേതൃത്വം സ്വീകരിച്ച സമീപനത്തിൽ കടുത്ത വിയോജിപ്പുണ്ടെന്നും ഫാത്തിമ തെഹ്ലിയ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.