കോഴിക്കോട്: മലയാളത്തിന്റെ സ്വന്തം എംടി ഇനി ഓർമ്മ. ഔദ്യോ​ഗിക ബഹുമതികളോടെ മതാചാര പ്രകാരമാണ് എംടി വാസുദേവൻ നായരുടെ സംസ്കാര ചടങ്ങുകൾ നടന്നത്. സിതാര എന്ന വസതിയിൽ നിന്ന് സ്മൃതി പഥത്തിലേക്ക് വിലാപയാത്രയായാണ് എംടിയുടെ ഭൗതികദേഹം കൊണ്ടുവന്നത്. എംടിയുടെ സഹോദരപുത്രൻ ടി. സതീശനാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്. മന്ത്രിമാരായ മുഹമ്മദ് റിയാസ്, എം.ബി.രാജേഷ്, എ.എ.റഹിം, എംഎൽഎമാരായ രാഹുൽ മാങ്കൂട്ടത്തിൽ, ടി.സിദ്ദീഖ്, കോഴിക്കോട് മേയർ ബീനാ ഫിലിപ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

എം ടി വാസുദേവന്‍ നായരുടെ വിയോഗം കേരളത്തിന് വലിയൊരു നഷ്ടം തന്നെയാണ്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് എംടിയുടെ അന്ത്യം. ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് കഴിഞ്ഞ പത്തു ദിവസമായി ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. കഥാകൃത്ത്, നോവലിസ്റ്റ്, പത്രാധിപൻ, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ്, ലേഖകന്‍, പ്രഭാഷകന്‍, നാടകകൃത്ത്, നടന്‍, സംവിധായകന്‍, നാടകപരിഭാഷകന്‍, ഗാനരചയിതാവ്, ബാലസാഹിത്യകാരന്‍, അധ്യാപകന്‍, സംഘാടകന്‍, ജ്ഞാനപീഠമടക്കമുള്ള പുരസ്‌കാരങ്ങളുടെ ജേതാവ് എന്നിങ്ങനെ ഇടപെട്ടയിടങ്ങളിലെല്ലാം തന്റെ കൈയൊപ്പ് പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു എം ടി വാസുദേവന്‍ നായര്‍.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.