മലയാള സാഹിത്യത്തിനും ചലച്ചിത്ര മേഖലയ്ക്കും അമൂല്യമായ സംഭാവനകൾ നൽകിയ വ്യക്തിത്വമാണ് വിട പറഞ്ഞത്. പ്രിയ കഥാകാരനെ അവസാനമായി ഒരു നോക്ക് കാണാൻ 'സിതാര'യിലേക്ക് ആയിരങ്ങളാണ് എത്തുന്നത്. സാമൂഹിക സാംസ്കാരിക ചലച്ചിത്ര മേഖലകളിൽ നിന്ന് പ്രമുഖർ അദ്ദേ​‌​ഹത്തെ കാണാൻ എത്തി. മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട്ടെ വസതിയിൽ എത്തി അന്തിമോപചാരം അർപ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

മരണ വിവരം അറിഞ്ഞ് കോഴിക്കോട്ടെ സിത്താരയിലേക്ക് ആദ്യം ഓടി എത്തിയവരിൽ‌ ഒരാൾ നടൻ മോഹൻലാലായിരുന്നു. സംവിധായകൻ ഹരിഹരനും എംടിയെ ഒരു നോക്ക് കാണാൻ എത്തിച്ചേർന്നു. വികാരനിര്‍ഭരനായി 'സിതാര'യിലെത്തിയ അദ്ദേഹം നിറകണ്ണുകളോടെയാണ് എം.ടി.ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.


Read Also: മലയാള സാഹിത്യലോകത്ത് നികത്താനാവാത്ത നഷ്ടം'; എം.ടിക്ക് അന്തിമോപചാരം അര്‍പ്പിച്ച് മുഖ്യമന്ത്രി


അതേസമയം പ്രിയപ്പെട്ട ​ഗുരുവിനെ കാണാൻ മമ്മൂട്ടിയും കുടുംബവും എത്തുകയില്ലേ എന്ന ചോദ്യമാണ് ആരാധകരുടെ ഇടയിൽ ഉയരുന്നത്. സിനിമ ബന്ധത്തെക്കാൾ ഉപരി വല്ലാത്തൊരു ആത്മബന്ധമായിരുന്നു മമ്മൂട്ടിയും എംടിയും തമ്മിലുണ്ടായിരുന്നത്. 


'പരസ്പരം വർണിക്കാനാകാത്ത ഒരു ബന്ധം ഞങ്ങൾ തമ്മിലുണ്ട്. സഹോദരനോ പിതാവോ മകനോ സുഹൃത്തോ അങ്ങനെ ഏതു രീതിയിലും അദ്ദേഹത്തെ എനിക്കു സമീപിക്കാം', എന്നാണ് ഒരിക്കൽ മമ്മൂട്ടി എംടിയെ കുറിച്ചു പറഞ്ഞത്.


നിലവിൽ നടൻ അസർബൈജാനിലാണെന്നാണ് വിവരം. കഴിഞ്ഞ രണ്ട് ദിവസമായി മമ്മൂട്ടിയുടെ ഫാൻ പേജുകളിൽ പ്രത്യക്ഷപ്പെടുന്ന ഫോട്ടോകളിൽ നിന്നും അതാണ് വ്യക്തമാകുന്നത്. ഇത്തവണത്തെ മമ്മൂട്ടിയുടെ ക്രിസ്മസും അസർബൈജാനിലായിരുന്നു. 


 



എംടിയുടെ ആഗ്രഹ പ്രകാരം പൊതുദർശനം ഇല്ലാതെയാകും അവസാന യാത്ര. സംസ്കാരം 5 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.