MT Vasudevan Nair`s Funeral Today: എംടിയെ കാണാൻ സിതാരയിലേക്ക് ഒഴുകി കേരളം; സംസ്‌കാരം ഇന്ന് വൈകുന്നേരം 5 മണിക്ക്
MT Vasudevan Nair Death: കഴിഞ്ഞ 10 ദിവസമായി കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് എംടിയുടെ വിയോഗം
കോഴിക്കോട്: മലയാളത്തെ അനാഥമാക്കി വിഖ്യാത സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ വിട പറഞ്ഞിരിക്കുകയാണ്. വൈകിട്ട് നാലുവരെ കോഴിക്കോട് കൊട്ടാരം റോഡിലെ എംടിയുടെ സ്വവസതിയായ 'സിതാര' യില്‍ എത്തി അന്തിമോപചാരം അര്‍പ്പിക്കാം. വൈകിട്ട് അഞ്ചിന് മാവൂര്‍ റോഡ് ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതിയോടെ സംസ്‌കാരം നടക്കും.
Also Read: 'എൻ്റെ മനസ് ശൂന്യമാവുന്ന പോലെ തോന്നുന്നു';എം ടിയുടെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി
എംടിയോടുള്ള ആദരസൂചകമായി ഇന്നും നാളെയും സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി ദുഃഖാചരണം ആചരിക്കും. എംടിയുടെ ആഗ്രഹപ്രകാരം പൊതുദർശനം ഇല്ലാതെയാണ് അന്തിമയാത്ര. കഥയുടെ പെരുന്തച്ചൻ എന്നറിയപ്പെടുന്ന എംടി വാസുദേവൻ നായർ 91 മത്തെ വയസിലാണ് വിടചൊല്ലിയിരിക്കുന്നത്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച എം ടിയുടെ വിയോഗ വാര്‍ത്തയറിഞ്ഞ് നിരവധി പേര്‍ ആശുപത്രി പരിസരത്തുതന്നെ എത്തിയിരുന്നു. ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് പത്തു ദിവസമായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് എംടിയുടെ വിയോഗം.
Also Read: എം.ടി വാസുദേവൻ നായരുടെ വിയോഗം: സംസ്ഥാനത്ത് 2 ദിവസം ദുഖാചരണം
ഉറ്റ ബന്ധുക്കളും സുഹൃത്തുക്കളും സാമൂഹിക സാംസ്‌കാരിക ചലച്ചിത്ര പ്രവർത്തകരും അടക്കം ആയിരങ്ങളാണ് അവസാനമായി ഭാഷയുടെ കുലപതിയെ ഒരുനോക്ക് കാണാൻ സിതാരയിലേക്ക് എത്തുന്നത്. നടൻ മോഹൻലാൽ പുലർച്ചെ 5 മണിയോടെ സിതാരയിലെത്തി പ്രിയ എഴുത്തുകാരന് അന്തിമോപചാരമർപ്പിച്ചു. എംടിയുടെ വീട് സ്ഥിതിചെയ്യുന്ന കൊട്ടാരം റോഡ് അടച്ചു. ഇവിടേക്ക് ഇന്ന് വൈകുന്നേരം വരെ വാഹനങ്ങൾക്ക് പ്രവേശനമില്ല. അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തുന്നവർ വാഹനങ്ങൾ മറ്റിടങ്ങളിൽ പാർക്ക് ചെയ്ത ശേഷം എംടിയുടെ വീടിലേക്ക് എത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍, പത്രാധിപര്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ്, ലേഖകന്‍, പ്രഭാഷകന്‍, നാടകകൃത്ത്, നടന്‍, സംവിധായകന്‍, നാടകപരിഭാഷകന്‍, ഗാനരചയിതാവ്, ബാലസാഹിത്യകാരന്‍, അധ്യാപകന്‍, സംഘാടകന്‍, ഭരണാധികാരി, ജ്ഞാനപീഠമടക്കമുള്ള പുരസ്‌കാരങ്ങളുടെ ജേതാവ് എന്നിങ്ങനെ ഇടപെട്ടയിടങ്ങളിലെല്ലാം തന്റെ കൈയൊപ്പ് ആഴത്തില്‍ പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു എം ടി വാസുദേവന്‍ നായര്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.