രാമായണ പ്രശ്നോത്തരിയിൽ വിജയികളായി മുഹമ്മദ് ജാബിറും മുഹമ്മദ് ബാസിത്തും
ഡിസി ബുക്ക്സ് സംഘടിപ്പിച്ച സംസ്ഥാനതല രാമായണ പ്രശ്നോത്തരി മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയാണ് വിമുഹമ്മദ് ജാബിറും മുഹമ്മദ് ബാസിത്തും വിജയികളായത്. ആതവനാട് മര്‍ക്കസ് വഫി കോളേജിലെ വിദ്യാര്‍ഥികളായ ഇരുവരും നിരവധി മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് രാമായണവുമായി ബന്ധപ്പെട്ട മത്സരത്തില്‍ പങ്കെടുക്കുന്നത്.
മലപ്പുറം: ഡിസി ബുക്ക്സ് സംഘടിപ്പിച്ച സംസ്ഥാനതല രാമായണ പ്രശ്നോത്തരി മത്സരത്തില്‍ വിജയികളായി മലപ്പുറം സ്വദേശികളായ മുഹമ്മദ് ജാബിറും മുഹമ്മദ് ബാസിത്തും. ആതവനാട് മര്‍ക്കസ് വഫി കോളേജിലെ വിദ്യാര്‍ഥികളാണ് ഇരുവരും.
ഡിസി ബുക്ക്സ് സംഘടിപ്പിച്ച സംസ്ഥാനതല രാമായണ പ്രശ്നോത്തരി മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയാണ് വിമുഹമ്മദ് ജാബിറും മുഹമ്മദ് ബാസിത്തും വിജയികളായത്. ആതവനാട് മര്‍ക്കസ് വഫി കോളേജിലെ വിദ്യാര്‍ഥികളായ ഇരുവരും നിരവധി മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് രാമായണവുമായി ബന്ധപ്പെട്ട മത്സരത്തില്‍ പങ്കെടുക്കുന്നത്.
Read Also: വിജയനെ മുത്തം നൽകി സ്വീകരിച്ച് ദാസൻ; ഒപ്പം സത്യൻ അന്തിക്കാടും
ചെറുപ്പം മുതലേ രാമായണത്തെ കുറിച്ചറിയാന്‍ താത്പര്യമുണ്ടായിരുന്നു. കൂടുതല്‍ വായിച്ചതിലൂടെയാണ് അറിവുനേടാനായത്. ലോക്ഡൗണ്‍ കാലത്ത് എംടി വാസുദേവന്‍നായരുടെ രണ്ടാമൂഴം വായിച്ചു തുടങ്ങിയതോടെയാണ് പുരാണകൃതികളിലേക്ക് ഇവര്‍ തിരിഞ്ഞത്.
എല്ലാ മതഗ്രന്ഥങ്ങളും സ്നേഹത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചുമാണ് പഠിപ്പിക്കുന്നതെന്ന് ഇവര്‍ പറയുന്നത്. രാമായണത്തില്‍ പ്രതിപാദിക്കുന്ന സഹോദരസ്നേഹം മഹത്തരമാണ്. രാജ്യം എങ്ങനെ ഭരിക്കണമെന്നും പ്രജകളുടെ താത്പര്യം എങ്ങനെ സംരക്ഷിക്കപ്പെടണമെന്നും രാമായണം പഠിപ്പിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...