എറണാകുളം:  വിശ്വാസികളുടെ കനത്ത പ്രതിഷേധത്തിനിടെ ഓര്ത്തഡോക്സ്-യാക്കോബായ തർക്കം നിലനിൽക്കുന്ന മുളന്തുരുത്തി പള്ളി സർക്കാർ ഏറ്റെടുത്തു.  ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടപടി.  


COMMERCIAL BREAK
SCROLL TO CONTINUE READING

പള്ളിയുടെ ഗെയ്റ്റ് പൊളിച്ച് പള്ളിക്കകത്ത് കടന്ന പോലീസുകാർ  വിശ്വാസികളേയും വൈദികരേയും  മെത്രാപ്പൊലീത്തമാരേയും അടക്കം അറസ്റ്റു  ചെയ്ത് നീക്കിയ ശേഷമാണ് പള്ളി ഏറ്റെടുത്തത്.   പുലർച്ചെ അഞ്ചുമണിയോടെയാണ് ജില്ലാ ഭരണകൂടം പള്ളി ഏറ്റെടുത്തത്.  പള്ളി ഏറ്റെടുത്ത്  താക്കോൽ കൈമാറാൻ  ജില്ലാ ഭരണകൂടത്തിന്  കോടതി അനുവദിച്ച സമയം ഇന്ന്  അവസാനിക്കാനിരിക്കെയാണ് പൊലീസ് നടപടിയിലേക്ക് കടന്നത്. 


Also read: ലോക്ക് ഡൌണ്‍ ലംഘനം;സംസ്ഥാനത്ത് ഞായറാഴ്ച്ച 2298 കേസുകള്‍!


ഇന്ന് രാവിലെ പത്തുമണിയ്ക്ക് ഹൈക്കോടതി കേസ് പരിഗണിക്കുന്നുണ്ട്.  അതുവരെ സമയം വേണമെന്നും  പള്ളി ഏറ്റെടുക്കരുതെന്നും യാക്കോബായ  വിഭാഗം ആവശ്യപ്പെട്ടിരുന്നു.  എന്നാൽ അത് നിരസിക്കുകയായിരുന്നു.  ഇന്നലെ രാത്രി മുതൽ സ്ത്രീകളും കുട്ടികളും  അടക്കമുള്ള വിശ്വാസികൾ  പള്ളിയിൽ  കൊറോണ പ്രോട്ടോക്കോൾ  പാലിച്ചുകൊണ്ട്  നിലയുറപ്പിച്ചിരുന്നു.  


Also read: പുത്തൻ മേക്കോവറിൽ മഡോണ, ചിത്രങ്ങൾ കാണാം.. 


പുലർച്ചെ 3 മണിയോടെയാണ് ജില്ലാ  ഭരണകൂടവും പൊലീസും  സംഭവസ്ഥലത്തെത്തി നടപടികളിലേക്ക് കടന്നത്.  പൊലീസ് പള്ളിക്കകത്ത് കടക്കാതിരിക്കാൻ വിശ്വാസികൾ  പ്രതിരോധം തീർത്തുവെങ്കിലും  ഗെയ്റ്റ് പൊളിച്ച് പൊലീസും അധികാരികളും പള്ളിക്കകത്ത് കടക്കുകയായിരുന്നു.  പിപിഎ കിറ്റ് ധരിച്ചാണ് പൊലീസ് വിശ്വാസികളെ അറസ്റ്റ് ചെയ്ത് നീക്കിയത്.