തിരുവനന്തപുരം: മുലായം സിംഗ് യാദവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. വർഗ്ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അദ്ദേഹം എന്നും ഉയർത്തിപ്പിടിച്ചത്. ദേശീയ തലത്തിൽ ഇടതുപക്ഷ-മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മ രൂപീകരിക്കുന്നതിൽ അദ്ദേഹം നേതൃത്വപരമായ പങ്ക് വഹിച്ചുവെന്നും പിണറായി വിജയൻ അനുസ്മരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്നര പതിറ്റാണ്ട് യുപി നിയമസഭാംഗമായും മൂന്നു തവണ ലോക്സഭാംഗമായും തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തിന്റെ ശക്തമായ ജനകീയാടിത്തറയുടെ തെളിവാണ്. മൂന്നു തവണ യുപി മുഖ്യമന്ത്രിയായും യുപിഎ മന്ത്രിസഭയിൽ  കേന്ദ്ര പ്രതിരോധ മന്ത്രിയായും പ്രവർത്തിച്ചു. എന്നും ജനങ്ങളോടും ഇടതുപക്ഷമുൾപ്പെടുന്ന വിശാല മതനിരപേക്ഷപ്രസ്ഥാനങ്ങളോടും ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിച്ചു. ദേശീയതലത്തിൽ ഇടതുപക്ഷ-മതനിരപേക്ഷപ്രസ്ഥാനങ്ങളുടെ ഐക്യം വീണ്ടും ശക്തമാകുന്ന ഈ ഘട്ടത്തിലെ അദ്ദേഹത്തിന്റെ വിയോഗം മതനിരപേക്ഷ ഇന്ത്യൻ രാഷ്ട്രീയത്തിന് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.


ALSO READ: Mulayam Singh Yadav: മുലായം സിംഗ് യാദവ് വിടവാങ്ങി; ഒരു രാഷ്ട്രീയ യു​ഗത്തിന്റെ അന്ത്യം


മതേതരത്വവും ജനാധിപത്യ മൂല്യവും ഉയർത്തിപ്പിടിച്ച നേതാവായിരുന്നു മുലായം സിം​ഗ് യാദവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി അനുസ്മരിച്ചു. ബിജെപിയുടെ വർ​ഗീയതക്കെതിരെ പോരാടിയ വ്യക്തിയാണ് മുലായം സിം​ഗ് യാദവ്. മുലായത്തിൻ്റെ നിര്യാണം ഇന്ത്യൻ ജനാധിപത്യത്തിൽ വലിയ വിടവാണ് സൃഷ്ടിച്ചത്. കോൺഗ്രസ് പാർട്ടിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മുലായത്തിൻ്റെ മരണത്തിൽ കെപിസിസി അനുശോചിക്കുന്നുവെന്നും കെ.സുധാകരൻ പറഞ്ഞു.


തിങ്കളാഴ്ച രാവിലെയാണ് സമാജ്‌വാദി പാർട്ടിയുടെ സ്ഥാപകനും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ് അന്തരിച്ചത്. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അസുഖബാധിതനായ അദ്ദേഹം ദീർഘനാളായി ചികിത്സയിലായിരുന്നു. 82 വയസ്സായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് ഓഗസ്റ്റ് ഇരുപത്തിരണ്ടിനാണ് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മുലായം സിം​ഗ് യാദവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.‌ ഒക്ടോബർ രണ്ടിന് ഐസിയുവിലേക്ക് മാറ്റി. സമാജ്‌വാദി പാർട്ടി തിങ്കളാഴ്ച അദ്ദേഹത്തിന്റെ വിയോഗ വാർത്ത ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.