Idukki : മുല്ലപ്പെരിയാറിൽ ബേബി ഡാം ശക്തിപ്പെടുത്തി അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകൻ (Duraimurugan). മുല്ലപ്പെരിയാർ ഡാം (Mullaperiyar Dam) സന്ദർശിച്ചതിന് ശേഷം തേക്കടിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് തമിഴ്നാട്ച മന്ത്രി ഇക്കാര്യം അറിയിച്ചത്. അതേസമയം പുതിയ ഡാം വേണമെന്നുള്ള കേരളത്തിന്റെ ആവശ്യം തമിഴ്മാട് തള്ളുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ബേബി ഡാം ബലപ്പെടുത്താൻ കേരളത്തിന്റെ അനുമതി ആവശ്യമുണ്ടെന്ന് ദുരൈമുരുകൻ അറിയിച്ചു. ബേബി ഡാം സമീപമായി നിൽക്കുന്ന മൂന്ന് മരങ്ങൾ നീക്കം ചെയ്താൽ മാത്രമെ അണക്കെട്ട് ശക്തിപ്പെടുത്തുന്നത് നടപടികൾ സ്വീകരിക്കാൻ സാധിക്കുള്ളൂ.


ALSO READ : Mullaperiyar Dam പണി കഴിയിപ്പിച്ച ബ്രിട്ടീഷ് എഞ്ചിനിയറുടെ ജീവചരിത്രം സിനിമയാക്കുന്നു


എന്നാൽ ഇക്കാര്യം കേരളത്തിനോട് ആവശ്യപ്പെട്ടപ്പോൾ വനം വകുപ്പുമായി സംസാരിക്കണമെന്നാണ് മറുപടി നൽകിയത്. വനം വകുപ്പുമായി സംസാരിച്ചപ്പോൾ അത് റിസർ ഫോസ്റ്റ് മേഖലയാണെന്നും ആ വകുപ്പിനോട് ചോദിക്കുണമെന്നാണ് പറയുന്നതെന്ന് തമിഴ്നാട് മന്ത്രി മാധ്യമങ്ങളോടായി പറഞ്ഞു.


ALSO READ : Mullaperiyar : കേരളത്തിന്റെ ആവശ്യപ്രകാരം മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം തുറന്ന് വിട്ടതിന് എം.കെ സ്റ്റാലിനെതിരെ AIADMK സമരത്തിന് ആഹ്വാനം ചെയ്തു


ഇവ മറികടന്നാൽ ബേബി ഡാം ഉടൻ പുതുക്കാൻ സാധിക്കും. അതിന് ശേഷം അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് ദുരൈമുരുകൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 


ALSO READ : #DecommissionMullaperiyarDam ന് പിന്തുണ അറിയിച്ചു നടൻ പൃഥ്വിരാജ്, രാഷ്ട്രീയം മാറ്റിവെച്ച് 40 ലക്ഷം ജീവനകൾക്ക് വേണ്ടി ഒന്നിക്കണമെന്ന് നടൻ


റൂൾ കർവ് പ്രകാരമാണ് ഡാമിലെ ജല നിരപ്പ് 138യായി നിലനിർത്തിയത്. നവംബർ 10 വരെ നലവിലെ ജലനിരപ്പ് തടുരുമെന്ന് തമിഴ്നാട് മന്ത്രി അറിയിച്ചു. മുല്ലപ്പെരയാർ വിഷയത്തിൽ DMK സർക്കാരിനെതിരെ AIADMK നവംബർ 9ന് 5 ജില്ലകളിൽ പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. എന്നാൽ പത്ത് വർഷം EPS-OPS സർക്കാരിന്റെ എത്ര മന്ത്രിമാർ മുല്ലപ്പെരിയാർ സന്ദർശിച്ചിട്ടുണ്ടെന്ന് ദുരൈമുരുകൻ ചോദിക്കുകയും ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.