Mullaperiyar Water Level| തെല്ല് ആശ്വാസം, മുല്ലപ്പെരിയാറിൽ ജലരനിരപ്പിൽ കുറവ് 130.85 അടിയായി കുറഞ്ഞു
ജലനിരപ്പ് നിലനിർത്താനായുള്ള റൂൾ കർവ് പാലിക്കാൻ ഇപ്പോഴും തമിഴ്നാടിനായിട്ടില്ല.
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ കുറവ്. നിലവിൽ 130.85 അടിയാണ് വെള്ളമുള്ളത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടില്ലെങ്കിലും വെള്ളം ഒഴുക്കി കളയുന്നതിനാൽ ജലനിരപ്പ് താഴുകയാണ്. കൂടാതെ സ്പിൽ വേയിലൂടെ ഇടുക്കിയിലേക്ക് ഒഴുക്കുന്നത് 2974 ഘന അടി വെള്ളമാണ്.
അതേസമയം ജലനിരപ്പ് നിലനിർത്താനായുള്ള റൂൾ കർവ് പാലിക്കാൻ ഇപ്പോഴും തമിഴ്നാടിനായിട്ടില്ല. ആറ് ഷട്ടറുകൾ തുറന്ന് വെള്ളം ഒഴുക്കിയിട്ടും ഇത് തമിഴ്നാടിന് പാടാണ്. കേരളത്തിനും ഇതിൽ ആശങ്കയുണ്ട്. ഇന്നലെ വൈകീട്ട് മൂന്ന് ഷട്ടറുകൾ കൂടി തുറന്നതിനാൽ പുറത്തേക്ക് ഒ ഒഴുകുന്ന വെള്ളത്തിൽ വർധനയുണ്ട്.
ALSO READ: Mullaperiyar dam | നീരൊഴുക്ക് കുറയുന്നില്ല; മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി
ഡാമിൻറെ വൃഷ്ടി പ്രദേശങ്ങളിൽ ഇടക്കുള്ള മഴയാണ് നീരൊഴുക്ക് കൂടാൻ കാരണം. കാട്ടിൽ നിന്നെത്തുന്ന ധാരളം നീരുറവകളും വെള്ളം കൂട്ടുന്നുണ്ട്. പരമാവധി സംഭരണ ശേഷിയിൽ എത്തിയതോടെയാണ് മുല്ലപ്പെരിയാറിൻറെ സ്പിൽവേകൾ തുറന്നത്. നീരൊഴുക്ക് നിലയക്കാത്തതിനാൽ ഇത് അടക്കാനായിട്ടില്ല.
പ്രശ്നത്തിന് പരിഹാരം എന്നോണം നിലവിൽ തമിഴ്നാടിനോട് കൂടുതൽ വെള്ളം കൊണ്ടു പോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy