Co operative Society President Death: തിരുവനന്തപുരത്ത് സഹകരണസംഘം പ്രസിഡന്റ് തൂങ്ങി മരിച്ച നിലയിൽ
Co operative Society President Death: ഇന്ന് രാവിലെ കാട്ടാക്കട തേക്ക് പാറയിലെ റിസോർട്ടിന് പിൻവശത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തിരുവനന്തപുരത്ത് സഹകരണസംഘം പ്രസിഡന്റിനെ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണസംഘം പ്രസിഡന്റ് മോഹന കുമാരനെയാണ് (62) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ കാട്ടാക്കട തേക്ക് പാറയിലെ റിസോർട്ടിന് പിൻവശത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
നേരത്തെ സഹകരണസംഘത്തിനെതിരെ അഴിമതി ആരോപണം ഉയർന്നിരുന്നു. അന്വേഷണത്തിൽ 34 കോടി രൂപയുടെ വായ്പ തിരിമറി കണ്ടെത്തിയിരുന്നു. യഥാസമയം പണം മടക്കി നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി നിക്ഷേപകർ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് മോഹനൻ ഒളിവിൽ കഴിയുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.