Muralee Thummarukudy Viral Post: മാറ്റമില്ലാത്ത ഇന്ത്യൻ കോഫീഹൗസും,ചുവന്ന മസാലദോശകളും
കോഫീ ഹൗസുകൾക്ക് കാലത്തിനൊത്ത മാറ്റം വേണമെന്ന് പറയുകയാണ് യു.എൻ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളിതുമ്മാരുക്കുടി.
കാലമെത്രപോയാലും മാറാത്ത ചിലതൊക്കെ നമ്മുടെ നാട്ടിലുണ്ട് അതിലൊന്നാണ് ഇന്ത്യൻ കോഫീഹൗസും ആ ചുവന്ന മസാലദോശകളും. ഒരു ജനതയുടെ തന്നെ വികാരമായി മാറിയ കോഫീ ഹൗസുകൾക്ക് കാലത്തിനൊത്ത മാറ്റം വേണമെന്ന് പറയുകയാണ് യു.എൻ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളിതുമ്മാരുക്കുടി. അദ്ദേഹത്തിന്റെ ഒൗദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലാണ് കോഫീ ഹൗസുകൾക്ക് വേണ്ട മാറ്റത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്.
ALSO READ: കുട്ടികൾക്കുള്ള പോളിയോ വിതരണം മാറ്റി,പുതിയ തീയ്യതി പിന്നീട്
''ഷോപ്പിലിരുന്ന് പണിയെടുക്കുന്നതാണ് വീട്ടിലിരുന്ന് പണിയെടുക്കുന്നതിലും കാര്യക്ഷമമെന്ന് പഠനങ്ങൾ പറയുന്നു'' പുതിയ തലമുറയെ കൈയിലെടുക്കാൻ വൈ ഫൈ യും ഹൈഫൈ കോഫിയുമായി ആയിരക്കണക്കിന് ഇൻഡ്യൻ കോഫീ ഹൗസുകൾ തയ്യാറെടുക്കേണ്ടതല്ലേ?
ഇൻഡ്യൻ കോഫീ ഹൗസ് എവിടെയൊക്കെയുണ്ടെന്ന് കണ്ടുപിടിക്കാനുള്ള ഒരു ആപ്പ് ഐ ഫോണിൽ വേണ്ടേ?
ഇന്ത്യയിൽ എവിടെയും ഇൻഡ്യൻ കോഫീ ഹൗസിൽ വരുന്നവർക്ക് ലോയൽറ്റി കാർഡ് നൽകേണ്ട ?
അവർക്ക് കാപ്പി വാങ്ങുന്നതിൽ ഡിസ്‌കൗണ്ടും കോഫീ മഗും ടി ഷർട്ടും നമുക്ക് മാർക്കറ്റ് ചെയ്യേണ്ടേ?
ഇൻഡ്യൻ കോഫീ ഹൗസിലെ ബീറ്റ് റൂട്ട് റെസിപ്പികൾ നമുക്ക് ടി വി യിൽ പരിചയപ്പെടുത്തേണ്ട?
ALSO READ: Kerala COVID Updates: സംസ്ഥാനത്ത് COVID ആശങ്ക ഒഴിയുന്നില്ല, ഇന്ന് 6282 പേർക്ക് രോഗബാധ TPR 10.51%
പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക