കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം; മുഖ്യപ്രതി കസ്റ്റഡിയിൽ
യൂത്ത് ലീഗ് മുന്‍സിപ്പല്‍ സെക്രട്ടറി ഇര്‍ഷാദിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കാസർഗോഡ്: കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകനായ അബ്ദുൾ റഹ്മാനെ (Abdul Rehman) കുത്തികൊന്ന കേസിലെ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയിൽ. യൂത്ത് ലീഗ് മുന്‍സിപ്പല്‍ സെക്രട്ടറി ഇര്‍ഷാദിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇയാള്‍ മംഗളൂരുവിലെ (Mangaluru) സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇര്‍ഷാദിനെ കസ്റ്റഡിയിലെടുത്തശേഷം കാഞ്ഞങ്ങാട്ട് എത്തിച്ചു. ഇന്ന് ഇര്‍ഷാദിന്റെ (Irshad) അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. ഇന്നലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഇസഹാഖിനെ ഈ കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
Also Read: കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു
ബുധനാഴ്ച രാത്രിയാണ് കല്ലൂരാവി മുണ്ടത്തോട് വച്ച് അബ്ദുള്‍ റഹ്മാന് (Abdul Rehman) കുത്തേല്‍ക്കുന്നത്. ബൈക്കില്‍ വരുകയായിരുന്ന അബ്ദുള്‍ റഹ്മാനെയും ഷുഹൈബിനെയും യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇര്‍ഷാദും സംഘവും ചേർന്ന് ആക്രമിക്കുകയായിരുന്നു. അക്രമത്തിനിടെ പരുക്കേറ്റ ഷുഹൈബ് ഓടി രക്ഷപ്പെട്ടെങ്കിലും ഇര്‍ഷാദ് ഉള്‍പ്പെടെയുള്ള അക്രമികളെ തിരിച്ചറിഞ്ഞിരുന്നു.
ആക്രമസംഭവങ്ങൾ ആരംഭിക്കാൻ കാരണം കാഞ്ഞങ്ങാട് നഗരസഭയിലെ 35 മത്തെ വാര്‍ഡില്‍ എല്‍ഡിഎഫ് (LDF) വിജയം നേടിയതാണ്. കല്ലൂരാവിയിലും മുണ്ടത്തോടുമാണ് അക്രമസംഭവങ്ങള്‍ ആരംഭിച്ചത്. വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയടക്കമുള്ള സംഘം ആഹ്ളാദപ്രകടനം നടത്തുന്നതിനിടേയും യൂത്ത് ലീഗുകാര്‍ കല്ലെറിഞ്ഞിരുന്നു.
Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy