കൊച്ചി: കേരളത്തെ ഞെട്ടിച്ച ആലുവ ബലാത്സം​ഗ കൊലക്കേസില്‍ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ. തൂക്കുകയറിന് പുറമെ അഞ്ച് ജീവപര്യന്തവും വിധിച്ചിട്ടുണ്ട്. എറണാകുളം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 13 വകുപ്പുകളിലാണ് അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. എറണാകുളം പോക്സോ കോടതി ജ‍ഡ്ജി കെ സോമനാണ് വിധി പറഞ്ഞത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതിയ്ക്ക് എതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും അതിവേഗ വിചാരണയില്‍ തെളിഞ്ഞിരുന്നു. പോക്‌സോ കേസില്‍ ആദ്യമായാണ് വധശിക്ഷ വിധിക്കുന്നത്. പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും പ്രതിയുടെ പ്രായം പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി. ശിശു ദിനത്തിലും പോക്സോ നിയമങ്ങൾ രാജ്യത്ത് നിലവിൽ വന്ന ദിവസവുമാണ് ശിക്ഷാ പ്രഖ്യാപനമെന്ന പ്രത്യേകതയുമുണ്ട്. 


ALSO READ: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; കേരളത്തിൽ അടുത്ത 5 ദിവസം മഴ


തെളിവ് നശിപ്പിച്ചതിന് 5 വര്‍ഷം തടവ്, കുട്ടിയ്ക്ക് ലഹരി പദാര്‍ത്ഥം നല്‍കിയതിന് 3 വര്‍ഷം തടവ്, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്തതിന് ജീവപര്യന്തം തടവ്, കൊലപാതകത്തിനും കുട്ടിയെ ബലാത്സംഗം ചെയ്തതിനും വധശിക്ഷ. വിചാരണ പൂര്‍ത്തിയാക്കി 110-ാം ദിവസമാണ് കേസില്‍ പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. 


പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷനും കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. പ്രായവും സാമൂഹിക - സാമ്പത്തിക സാഹചര്യങ്ങളും പരിഗണിച്ച് വധശിക്ഷ നല്‍കരുതെന്നാണ് ഡിഫന്‍സ് കോണ്‍സല്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് വ്യക്തമാക്കിയ കോടതി പ്രോസിക്യൂഷന്റെ ആവശ്യം അം​ഗീകരിക്കുകയായിരുന്നു.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.