ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം 'മുറിൻ ടൈഫസ്' തിരുവനന്തപുരത്ത് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ 75കാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. ഈഞ്ചയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശരീര വേദനയും തളർച്ചയും മൂലം കഴിഞ്ഞ മാസം 8നാണ് രോ​ഗി ചികിത്സ തേടിയത്. ആരോ​ഗ്യനില വശളായതിനെ തുടർന്ന് രോ​ഗിയെ വെന്റിലേറ്ററിലേക്ക് മാറ്റി. സിഎംസി വെല്ലൂരിൽ നടത്തിയ പരിശോധനയിലാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുറിൻ ടൈഫസ്


അഞ്ചാം പനിക്ക് സമാനമായ ബാക്ടീരിയൽ രോ​ഗമാണ് മുറിൻ ടൈഫസ്. അപൂർവമായാണ് ഇത് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത്. പ്രത്യേകതരം ചെള്ളിലൂടെയാണ് ഈ രോ​ഗാണു പകരുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല. 


Read Also: ഇന്ത്യക്ക് തിരിച്ചടി; ഓസ്‌ട്രേലിയൻ പര്യടനത്തിലെ ആദ്യ 2 ടെസ്റ്റുകളിലൊന്നിൽ രോഹിത് ശർമ്മ കളിച്ചേക്കില്ല!


ലക്ഷണങ്ങൾ


തലവേദന, പനി, പേശി വേദന, സന്ധി വേദന, ഛർദ്ദി  എന്നിവയാണ് രോഗ ലക്ഷണങ്ങൾ. മുറിൻ ടൈഫസിന്റെ രോ​ഗ ലക്ഷണങ്ങൾ അഞ്ചാം പനിയോട് സാമ്യമുള്ളതാണ്.  റിക്കറ്റിസിയ ടൈഫി എന്ന ബാക്ടീരിയയാണ് രോ​ഗത്തിന് കാരണം. എലികളെ ബാധിക്കുന്ന ചെള്ളുകൾ വഴിയും ഈച്ചകളിലൂടെയുമാണ് രോ​ഗം കൂടുതലും പകരുന്നത്. 


ചികിത്സ


കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ രോ​ഗം മാരകമായേക്കാം. എന്നാൽ ആന്റി ബയോട്ടിക്കുകൾ ഉപയോ​ഗിച്ചും രോ​ഗം ഭേദമാക്കാവുന്നതാണ്. മിക്ക രോഗികളും പൂർണമായി സുഖം പ്രാപിച്ചിട്ടുണ്ട്. എന്നാൽ പ്രായമായവർ, വിഷാദരോ​ഗികൾ, ​ഗുരുതരമായ വൈകല്യമുള്ളവർ എന്നിവരിൽ മുറിൻ ടൈഫസ് മരണത്തിന് കാരണാകാം.


ടെട്രാസൈക്ലിൻ, ക്ലോറാംഫെനിക്കോൾ എന്നിവ മുറിൻ ടൈഫസ് തടയാൻ ഏറ്റവും ഫലപ്രദമായ ആന്റിബയോട്ടിക്കുകളാണ്. യുഎസിൽ സിഡിസി ഡോക്സിസൈക്ലിൻ മാത്രമാണ് രോഗ പ്രതിരോധത്തിനായി ശുപാർ‌ശ ചെയ്യുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്