Muringoor rape case: സുഹൃത്ത് ബലാത്സംഗത്തിന് ഇരയായതായി പരാതി നൽകിയ മയൂഖ ജോണിക്കെതിരെ കേസ്
അപകീർത്തി കേസാണ് മയൂഖക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്
തൃശൂർ: സുഹൃത്ത് പീഡനത്തിന് ഇരയായതായും പരാതിയിൽ പൊലീസ് (Police) കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും ചൂണ്ടിക്കാട്ടിയ ഒളിമ്പ്യൻ മയൂഖ ജോണിക്കെതിരെ കേസ്. അപകീർത്തി കേസാണ് മയൂഖക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചാലക്കുടി കോടതിയുടെ ഉത്തരവ് പ്രകാരം ആളൂർ പൊലീസാണ് കേസെടുത്തിരിക്കുന്നത്. മയൂഖയും സുഹൃത്തും നൽകിയ പരാതികളിൽ ആരോപണവിധേയർക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസുകളുടെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് (Crime branch) ഏറ്റെടുത്തിരുന്നു. നിലവിൽ മൂന്ന് കേസുകളും ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
ബലാത്സംഗത്തിന് ഇരയായ സുഹൃത്തിന് നീതി ലഭിച്ചില്ലെന്നും ഭീഷണി നേരിടുന്നെന്നും ചൂണ്ടിക്കാട്ടി മയൂഖ ജോണി (Mayookha Johny) വാർത്താസമ്മേളനം നടത്തിയിരുന്നു. ചുങ്കത്ത് ജോൺസൺ എന്നയാൾ സുഹൃത്തിനെ പീഡിപ്പിച്ചുവെന്നായിരുന്നു മയൂഖ ജോണി വ്യക്തമാക്കിയത്. പീഡന പരാതിയിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായെന്ന് മയൂഖ ജോണി പറഞ്ഞിരുന്നു. ചാലക്കുടി മുരിങ്ങൂർ സ്വദേശി ചുങ്കത്ത് ജോൺസൺ വീട്ടിൽ കയറി പീഡിപ്പിച്ചെന്നാണ് പരാതി. വൈദികനായിരുന്ന ഇയാളെ സാമ്പത്തിക തിരിമറിയെ തുടർന്നാണ് പൗരോഹിത്യത്തിൽ നിന്ന് പുറത്താക്കിയത്.
ALSO READ: Muringoor rape case: Olympian മയൂഖ ജോണിക്ക് വധഭീഷണി
പീഡനത്തിന് ശേഷം നഗ്നദൃശ്യങ്ങൾ പകർത്തിയ ഇയാൾ അശ്ലീല സന്ദേശങ്ങൾ അയയ്ക്കുന്നതും പതിവായിരുന്നു. പുരോഹിതൻ പീഡിപ്പിച്ചതായി യുവതി മയൂഖയെ അറിയിച്ചിരുന്നു. ഭീഷണി സഹിക്കാൻ കഴിയാതായതോടെ അശ്ലീല സന്ദേശങ്ങൾ സിഡിയിലാക്കി മയൂഖയ്ക്ക് അയച്ചതായി പറയാൻ മയൂഖ യുവതിയോട് പറഞ്ഞു. തുടർന്ന് ഇയാളുടെ ഭാഗത്ത് നിന്ന് ശല്യപ്പെടുത്തലുണ്ടായില്ല.
എന്നാൽ യുവതിയുടെ വിവാഹം കഴിഞ്ഞതോടെ ഇയാൾ വീണ്ടും യുവതിയെ ശല്യം ചെയ്യാൻ ആരംഭിച്ചു. യുവതി കൈമാറിയ സിഡി ആവശ്യപ്പെട്ട് ജോൺസൺ മയൂഖയെ ഭീഷണിപ്പെടുത്തി. എന്നാൽ സിഡി മയൂഖയ്ക്ക് കൈമാറിയിരുന്നില്ല. പ്രതി അയച്ച സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തു. പൊലീസിൽ പരാതി നൽകിയെങ്കിലും സംഭവത്തിൽ അന്വേഷണം നടത്തിയില്ല. പ്രതിയുടെ സ്വാധീനത്തെ തുടർന്നാണ് അന്വേഷണം (Investigation) നടക്കാതെ പോയത്.
യുവതിയുടെ വീട്ടുകാർ പീഡനവിവരം അറിഞ്ഞതോടെ പൊലീസിൽ പരാതി നൽകിയിരുന്നുവെന്ന് മയൂഖ ജോണി വ്യക്തമാക്കിയിരുന്നു. എസ്പി പൂങ്കുഴലിക്കാണ് പരാതി നൽകിയത്. ആദ്യഘട്ടത്തിൽ മികച്ച രീതിയിൽ ഇടപെട്ട എസ്പി പിന്നീട് നിലപാട് മാറ്റി. പരാതിക്കാരെ അവഗണിക്കുന്ന രീതിയാണ് പൊലീസ് സ്വീകരിച്ചത്. മുൻ വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ പൊലീസ് സ്റ്റേഷനിലേക്ക് നേരിട്ട് വിളിച്ച് വിഷയത്തിൽ ഇടപെടുകയായിരുന്നുവെന്ന് മയൂഖ ആരോപിച്ചു.
ALSO READ: Muringoor rape case: വനിതാ കമ്മീഷൻ പ്രവർത്തിക്കുന്നത് സ്വാധീനത്തിന് വഴങ്ങിയാണെന്ന് മയൂഖ ജോണി
തന്റെ സുഹൃത്ത് പീഡനത്തിന് ഇരയായെന്ന് ചൂണ്ടിക്കാട്ടി മയൂഖ ഉയർത്തിയ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് എതിർഭാഗം വാദിക്കുന്നത്. എന്നാൽ സഭാ തർക്കത്തിന്റെ പേരിൽ ഒരു സ്ത്രീയും പീഡനപരാതി ഉന്നയിക്കില്ലെന്ന് മയൂഖ ജോണി പറഞ്ഞു. പ്രതിയായ മുരിങ്ങൂർ സ്വദേശി സിസി ജോൺസണ് വലിയ സ്വാധീനമുണ്ട് എന്നതിന്റെ തെളിവാണ് പ്രതിയുടെ സുഹൃത്തുക്കൾ നടത്തിയ പത്രസമ്മേളനമെന്നും മയൂഖ പറഞ്ഞു.
പ്രതിക്ക് വേണ്ടി മുൻ വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ ഇടപെട്ടെന്ന വാദത്തിൽ ഉറച്ച് നിൽക്കുന്നു. കേസിലെ മന്ത്രിതല ഇടപെടൽ ഇടപെടൽ അറിയാൻ ഫോൺ രേഖകൾ പരിശോധിച്ചാൽ മതി. ആരോപണം ഉന്നയിച്ചത് എംപറർ ഇമ്മാനുവൽ സിയോൻ പ്രസ്ഥാനത്തിന് വേണ്ടിയല്ല. പീഡിപ്പിക്കപ്പെട്ടതായി പരാതി നൽകിയിട്ടും പ്രതിയെ സഹായിക്കുന്ന നിലപാട് പൊലീസ് തുടരുകയാണെന്നും മയൂഖ ആരോപിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA