കണ്ണൂർ മണ്ഡലത്തിലെ തോൽവി: കെ സുധാകരനും റിജിൽ മാക്കുറ്റിക്കും Muslim League മണ്ഡലം കമ്മിറ്റിയുടെ വിമർശനം
റിജിൽ നടത്തിയ പ്രവർത്തനങ്ങളാണ് പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും യുഡിഎഫിന് (UDF) വോട്ട് ചോർച്ച ഉണ്ടാക്കിയത്. കെ സുധാകരനും, കോർപറേഷൻ മേയർ ടി.ഒ മോഹനൻ ഉൾപ്പടെയുള്ള കോണ്‍ഗ്രസ് (Congress) നേതാക്കളും പ്രചാരണത്തിൽ അലംഭാവം കാട്ടി.
കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ (Kannur constituency) തോൽവി നേരിടാൻ കാരണം കെപിസിസി പ്രസിഡന്റ് കെ സുധാകരനും (K Sudhakaran) റിജിൽ മാക്കുറ്റിയുമാണെന്ന് (Rijil Makutty) മുസ്ലീം ലീഗ് (Muslim League) മണ്ഡലം കമ്മിറ്റി യോഗത്തിൽ വിമർശനം. യൂത്ത് കോണ്‍ഗ്രസ് (Youth Congress) സംസ്ഥാന വൈസ് പ്രസിഡന്‍റാണ് റിജിൽ മാക്കുറ്റി. റിജിൽ നടത്തിയ പ്രവർത്തനങ്ങളാണ് പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും യുഡിഎഫിന് (UDF) വോട്ട് ചോർച്ച ഉണ്ടാക്കിയത്. കെ സുധാകരനും, കോർപറേഷൻ മേയർ ടി.ഒ മോഹനൻ ഉൾപ്പടെയുള്ള കോണ്‍ഗ്രസ് (Congress) നേതാക്കളും പ്രചാരണത്തിൽ അലംഭാവം കാട്ടി.
തെരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റ് പ്രതീക്ഷിച്ചിരുന്ന റിജിൽ മാക്കുറ്റി സതീശൻ പാച്ചേനിയെ തോൽപ്പിക്കുന്നതിന് വേണ്ടി ചിലരുമായി ഗൂഢാലോചന നടത്തിയെന്നും യോഗത്തിൽ വിമർശനം ഉയർന്നു. തെരഞ്ഞെടുപ്പിന് ശേഷം ചേർന്ന മുസ്ലീം ലീഗ് മണ്ഡലം കമ്മിറ്റി യോഗത്തിലാണ് വിമർശനം. എന്നാൽ ഇത് സംബന്ധിച്ച് പരസ്യ പ്രതികരണത്തിന് ലീഗ് നേതൃത്വം തയാറായിട്ടില്ല.
എൽഡിഎഫിന്റെ കടന്നപ്പള്ളി രാമചന്ദ്രന് ഇത്തവണ കണ്ണൂരിൽ കരകയറാൻ കഴിയില്ലെന്ന് സിപിഎം പോലും കരുതിയിരുന്നു. സതീശൻ പാച്ചേനി ശുഭപ്രതീക്ഷയിലാണ് മത്സരരംഗത്തേക്ക് ഇറങ്ങിയത്. എന്നാൽ കണ്ണൂർ മണ്ഡലം കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നിട്ട് പോലും തോൽക്കാൻ കാരണം അവിടെ താഴേത്തട്ടിൽ പ്രവർത്തിക്കാൻ ആളില്ലായിരുന്നതിനാലാണ്.
നേതാക്കളും (Leaders) ജനങ്ങളിൽ നിന്ന് അകന്ന് നിന്നതോടെ കടന്നപ്പള്ളി (Kadannappally Ramachandran) ഒരിക്കല്‍ കൂടി ജയിച്ച് കയറുകയായിരുന്നു. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ (Assembly Election) കടന്നപ്പള്ളി രാമചന്ദ്രന് 60,313 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സതീഷന്‍ പാച്ചേനിക്ക് 58,568 വോട്ടുകളാണ് നേടിയത്. 1,745 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു എല്‍ഡിഎഫ് (LDF) സ്ഥാനാര്‍ത്ഥിയുടെ വിജയം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...