മലപ്പുറം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുസ്ലീം ലീഗ്. ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നത് യാഥാര്‍ത്ഥ്യമാണെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. ''ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ല, ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് എംവി ഗോവിന്ദന്റെ മാത്രം അഭിപ്രായമല്ല. സമൂഹത്തിന്റെ മൊത്തം അഭിപ്രായമാണ്. സിപിഐഎം സംസ്ഥാന സെക്രട്ടറിയുടേത് എല്‍ഡിഎഫിലേക്കുള്ള ക്ഷണമായി കാണുന്നില്ല'' എന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ലീഗ് യുഡിഎഫിലെ അവിഭാജ്യ ഘടകമാണെന്നും സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിച്ചേര്‍ത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

അബ്ദുല്‍ വഹാബ് എംപിയുടെ രാജ്യസഭയിലെ പ്രസ്താവനയ്ക്ക് മറ്റ് മാനങ്ങള്‍ നല്‍കേണ്ട കാര്യമില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. പ്രസംഗത്തിനിടെ ആരെയും കാണാത്തതുകൊണ്ട് അദ്ദേഹം അത് പറഞ്ഞു എന്ന് മാത്രം. അത് പോസിറ്റീവായി എടുക്കണം. കോണ്‍ഗ്രസ് അംഗങ്ങള്‍ അവിടെയുണ്ടായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അതോടെ ആ വിവാദം അവസാനിച്ചുവെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.


ALSO READ: KK Maheshan Death Case: കെ കെ മഹേശന്‍റെ മരണം: വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കിയുള്ള കേസന്വേഷണത്തിന് പോലീസ് നിയമോപദേശം തേടും


ഏകീകൃത സിവില്‍ കോഡ് ഏറെ ഗൗരവമുള്ള വിഷയമാണെന്നും പികെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. എല്ലാ മതേതര പാര്‍ട്ടികളും ഈ ബില്ലിനെ എതിര്‍ക്കേണ്ടതാണ്. ഏകീകൃത സിവില്‍ കോഡ് വളരെ ഗൗരവമുള്ള വിഷയമാണ്. അത് നടപ്പായാല്‍ രാജ്യത്ത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകും. കോണ്‍ഗ്രസ് തന്നെയാണ് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്. എല്ലാവരും ഇക്കാര്യത്തില്‍ ശ്രദ്ധാലുക്കളാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ലീഗ് വർഗീയ പാർട്ടിയാണെന്ന  പിണറായി വിജയന്റെ നിലപാട് എം.വി ഗോവിന്ദൻ തിരുത്തിയതില്‍ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചിരുന്നു. പാർട്ടിക്കുള്ളിലെ വിഭാഗീയതയായിരിക്കാം ഇതിന്  കാരണം. ലീഗിനെ യുഡിഎഫില്‍  നിന്ന് അടർത്താനുള്ള വെള്ളം വാങ്ങി വച്ചാല്‍ മതിയെന്നും വിഡി സതീശൻ പറഞ്ഞു. യുഡിഎഫില്‍ ഒരു അപസ്വരവും ഇല്ല. കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ്  പോരാട്ടമെന്നും, ബിജെപി യുടെ സ്പേസ് കേരളത്തിൽ നഷ്ടപ്പെട്ടെന്നും വിഡി സതീശന്‍ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.