Muttil Tree Cutting: പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് സർക്കാർ കോടതിയിൽ
യഥാർത്ഥത്തിൽ പകപോക്കലിന്റെ ഭാഗമായാണ് തങ്ങളെ കേസില്‍ കുടുക്കിയതെന്നാണ് പ്രതികളുടെ വാദം.
കൊച്ചി: മുട്ടിൽ മരം മുറിയിൽ പ്രതികളുടെ ജാമ്യാപേക്ഷ ഇന്നും ഹൈക്കോടതി പരിഗണിക്കും. റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നീ പ്രതികളുടെ ജാമ്യമാണ് പരിഗണിക്കുന്നത്.
യഥാർത്ഥത്തിൽ പകപോക്കലിന്റെ ഭാഗമായാണ് തങ്ങളെ കേസില്‍ കുടുക്കിയതെന്നാണ് പ്രതികളുടെ വാദം.ഇവരുടെ ഒാരോരുത്തരുടെയും ജാമ്യഹര്‍ജികളില്‍ കഴിഞ്ഞയാഴ്ച കോടതിയിൽ വാദം പൂര്‍ത്തിയായിരുന്നു. ഇതിന് മുൻപ് സുല്‍ത്താന്‍ ബത്തേരി കോടതി പ്രതികളുടെ ജാമ്യം തള്ളിയിരുന്നു തുടര്‍ന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.
കേസിൽ അതേസമയം പ്രതികളായവർ നിലവിലെ സാക്ഷികളെ സ്വാധീനിക്കാനും കേസിൻറെ തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. എന്നാൽ കേസിൽ മുറിച്ചുകടത്തിയ തടികൾ, രേഖകൾ എന്നിവ പിടിച്ചെടുത്ത സാഹചര്യമുള്ളതിനാല്‍ ഇവരെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതികളുടെ ആവശ്യം.
1964-ലെ ഭൂമി പതിവ് ചട്ട പ്രകാരം നൽകിയ ഭൂമിയിൽ കർഷകർ നട്ട മരങ്ങൾ. വയനാട് ജില്ലയിൽ ഇത്തരത്തിൽ വിവിധ ഭാഗങ്ങളിൽ നട്ട മരങ്ങളാണ് മുറിച്ച് മാറ്റിയത്. വയനാട് കൂടാതെ കേരളത്തിൽ തൃശൂർ, ഇടുക്കി, മലപ്പുറം, എറണാകുളം, ഇടുക്കി ജില്ലകളിലും ഉത്തരവിന്റെ മറവിൽ മരങ്ങൾ മുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...