തിരുവനന്തപുരം: വയനാട് മുട്ടിൽ മരംമുറിക്കേസ് അന്വേഷണം ക്രൈംബ്രാഞ്ച് (Crime branch) എ‍ഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിൽ അന്വേഷിക്കും. വനം-വിജിലൻസ് ഉദ്യോസ്ഥരും അന്വേഷണ സംഘത്തിലുണ്ടാകും. ചീഫ് സെക്രട്ടറി (Chief secretary) വിപി ജോയ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. വിവിധ വകുപ്പുകളുടെ അന്വേഷണത്തിൻറെ ഏകോപന ചുമതലയാണ് എഡിജിപിക്ക് നൽകിയിട്ടുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സർക്കാർ ഉത്തരവ് മറയാക്കി മരംമുറിക്കാൻ ​ഗൂഢാലോചന നടന്നോയെന്ന കാര്യത്തിൽ അന്വേഷണം നടത്തും. മികച്ച ഉദ്യോ​ഗസ്ഥരെ സംഘത്തിലേക്ക് നൽകാൻ വകുപ്പ് മേധാവിമാർക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകി. ക്രൈംബ്രാഞ്ചും വിജിലൻസും വനംവകുപ്പും സംയുക്തമായാണ് അന്വേഷണം നടത്തുക.


ALSO READ: Muttil Tree Felling: മരം മുറി കളക്ട റുടെ മുന്നറിയിപ്പ് അവഗണിച്ച്, കത്തിന് സ‍ർക്കാ‍ർ മറുപടി നൽകിയില്ല


വ്യാപകമായ വനംകൊള്ളയ്ക്ക് (Forest robbery) ​ഗൂഢാലോചന നടന്നുവെന്ന നി​ഗമനത്തിലാണ് സർക്കാർ. കർഷകരെ സഹായിക്കാനായാണ് ഉത്തരവ് പുറത്തിറക്കിയതെങ്കിലും അതിന്റെ മറവിൽ വൻ മരംകൊള്ള നടന്നതായാണ് കണ്ടെത്തൽ. ഇതിന് പിറകിൽ ഉദ്യോ​ഗസ്ഥരാണോ അതോ പുറത്ത് നിന്ന് ​ഗൂഢാലോചന ഉണ്ടായോ എന്നീ കാര്യങ്ങളിൽ അന്വേഷണം നടത്തും.


ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് ഉത്തരവ് പുറത്തിറക്കിയത്. ഈ കാലയളവിൽ വനം-റവന്യൂ വകുപ്പുകൾ സിപിഐ മന്ത്രിമാരുടെ കീഴിലായിരുന്നു. രണ്ട് മന്ത്രമാരും വകുപ്പുകളിൽ എത്തരത്തിലുള്ള തീരുമാനങ്ങളാണ് കൈക്കൊണ്ടതെന്നും എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു ഉത്തരവ് ഇറങ്ങിയതെന്നും വിശദീകരിച്ചിരുന്നു. എന്നാൽ ഈ ഉത്തരവിൽ ഏതെങ്കിലും തരത്തിൽ മരങ്ങൾ മുറിക്കുന്ന സ്ഥലം സന്ദർശിക്കുകയോ ഇടപെടുകയോ ചെയ്താൽ ആ ഉദ്യോ​ഗസ്ഥനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങളിലും അന്വേഷണസംഘം പ്രത്യേക പരിശോധന നടത്തും.


ALSO READ: മരംകൊള്ള അന്വേഷണ സംഘത്തിൽ അഴിച്ചുപണി; മാറ്റം പ്രതികൾക്ക് വേണ്ടിയെന്ന് ആരോപണം


അതേസമയം, വയാട് മുട്ടിൽ മരംമുറിക്കേസിൽ ജില്ലാ കളക്ടറുടെ ഉത്തരവ് അവ​​ഗണിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. സർക്കാർ ഉത്തരവിൻറെ മറവിൽ വ്യാപകമായി മരം മുറി നടക്കുന്നുവെന്നാണ് ജില്ലാ കളക്ടർ (District Collector) അദീല അബ്ദുള്ള സംസ്ഥാന ലാൻറ് റവന്യൂ കമ്മീഷണർക്ക് കഴിഞ്ഞ ഡിസംബറിൽ കത്തയച്ചത്. പട്ടയ ഭൂമികളുടെ കസ്റ്റോഡിയനാണ് കമ്മീഷണർ. എന്നാൽ വിഷയത്തിൽ യാതൊരു മറുപടിയും ലഭിച്ചില്ല.


പിന്നീട് സംസ്ഥാന സർക്കാർ ഉത്തരവ്  പിൻവലിക്കാൻ മൂന്ന് മാസത്തോളം സമയം സമയമെടുത്തു. ഇതിനിടിയിൽ തന്നെ ഏതാണ്ട് 101 മരങ്ങളാണ് ഇതിനോടകം മുറിച്ച് കടത്തിയത്. എന്നാൽ ക‍ർഷക സംഘടനകളുടെ ആവശ്യം മുൻ നി‍ർത്തി ഭരണ തലത്തിലാണ് പുതിയ തീരുമാനം എടുത്തെതെന്നായിരുന്നു മുഖ്യമന്ത്രിയും മുൻ മന്ത്രിമാരും അറിയിച്ചത്. നിലവിൽ വയനാട് ജില്ലയിൽ മാത്രം ഏതാണ്ട് 34 കേസുകളാണ് രജിസ്റ്റ‍ർ ചെയ്തിട്ടുള്ളത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.