മിത്ത് വിവാദത്തിൽ നിലപാടിൽ മാറ്റം വരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ല അല്ലാഹു മിത്തല്ലെന്നും പറഞ്ഞിട്ടില്ല. പരശുരാമൻ മഴുവെറിഞ്ഞുണ്ടാക്കിയ കേരളം എന്നതാണ് മിത്തായി ഉദാഹരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഗണപതി മിത്താണെന്ന് ഷംസീറും പറഞ്ഞിട്ടില്ലെന്ന് എം വി ​ഗോവിന്ദൻ പറഞ്ഞു. മറിച്ചുള്ളതെല്ലാം കള്ളപ്രചാരണങ്ങളാണ്. തന്റെ വാക്കുകൾ വളച്ചൊടിച്ച് വർഗീയ പ്രചാരണത്തിന് ശ്രമം നടക്കുന്നു. വിശ്വാസികൾക്ക് ഗണപതിയെയോ അള്ളാഹുവിനെയോ വിശ്വസിക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


ALSO READ: സിഎംഎസ് കോളേജില്‍ എസ് എഫ് ഐ - കെ എസ് യു സംഘര്‍ഷം; എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്


പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സിപിഎമ്മിനെതിരെ അസംബന്ധപ്രചരണം നടത്തുകയാണെന്ന് എം വി ​ഗോവിന്ദൻ വിമർശിച്ചു. കെ. സുരേന്ദ്രനും വി ഡി സതീശനും ഒരേ നിലപാടാണുള്ളത്. സിപിഎം എന്നും യഥാർഥ വിശ്വാസികൾക്കൊപ്പമാണ്. മിത്ത് വിവാദത്തിൽ സതീശന്റേത് തടിതപ്പുന്ന നിലപാടാണ്. സംഘപരിവാർ നിലപാട് വ്യക്തമാണ്. വി ഡി സതീശന്റെ വാക്കുകളിൽ മുഴുവൻ ബിജെപിയുടെ നിലപാടാണെന്നും കപട വർഗീയവാദികളെ എതിർക്കുമെന്നും പറഞ്ഞ അദ്ദേഹം നിയമ ലംഘകർക്കെതിരെ കേസെടുക്കുന്നത് സ്വാഭാവികമാണെന്നും വർഗീയതയെ തുറന്ന് എതിർക്കുന്ന നിലപാടാണ് സിപിഎമ്മിന് ഉള്ളതെന്നും വ്യക്തമാക്കി. 


അതേസമയം, തൃശ്ശൂരിലെ ഡിവൈഎഫ്ഐ നേതാവ് വൈശാഖനെതിരായ വനിതാ നേതാവിന്റെ ലൈംഗികാതിക്രമ പരാതിയിൽ പാർട്ടി ഒരു നടപടിയും എടുത്തിട്ടില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ചാനലും പത്രവും നോക്കി കാര്യങ്ങൾ പറയാൻ പറ്റില്ലെന്നും അദ്ദേഹം വിശദീകരിച്ചു. വൈശാഖനെതിരായ സഹപ്രവര്‍ത്തകയുടെ പരാതി എന്തുകൊണ്ട്  എം വി ഗോവിന്ദൻ പോലീസിന് കൈമാറുന്നില്ലെന്ന് കഴിഞ്ഞ ദിവസം  വി ഡി സതീശൻ ചോദിച്ചിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.