തിരുവനന്തപുരം: ഇ പി ജയരാജനെ ഇടത് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയത് പ്രവർത്തനത്തിലെ പോരായ്മ കൊണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പോരായ്മ പരിഹരിച്ച് മുന്നോട്ടു പോകാൻ ശ്രമം നടത്തി. എന്നാൽ, തെരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹം വീണ്ടും വിവാദങ്ങൾ ഉണ്ടാക്കിയെന്നും ഗോവിന്ദൻ പറഞ്ഞു. കോവളത്ത് നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിലായിരുന്നു എം വി ഗോവിന്ദന്റെ വിശദീകരണം.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വിജയിപ്പിച്ചത് വർഗീയശക്തികളാണെന്ന സിപിഎം പി.ബി അംഗം എ വിജയരാഘവന്റെ പ്രസ്താവനക്ക് പൂർണ്ണ പിന്തുണ നൽകിയിരിക്കുകയാണ് സിപിഎം. വിജയരാഘവൻ പറഞ്ഞത് ഇടതുപക്ഷ നയമാണെന്ന് ഗോവിന്ദൻ വ്യക്തമാക്കി. രാഹുലിനും പ്രിയങ്കയ്ക്കും വർഗീയ പിന്തുണ കിട്ടിയെന്നതിൽ ആർക്കാണ് സംശയമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണനും കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയും ചോദിച്ചു. 


Also Read: P Vijayan: സ്വർണ്ണക്കടത്ത് കേസിൽ വ്യാജ മൊഴി; എഡിജിപി എം ആർ അജിത് കുമാറിനെതിരെ പി വിജയൻ


 


ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമർശനം മുസ്ലീങ്ങൾക്കെതിരെല്ലെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. ആർഎസ്എസ് വിമർശനം ഹിന്ദുക്കൾക്കും എതിരല്ല. ഭൂരിപക്ഷം ന്യൂനപക്ഷ വർഗീയതകൾ ശക്തി പ്രാപിക്കുന്നുവെന്നും അതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ലീഗ് കൃത്യമായ നിലപാട് പല ഘട്ടങ്ങളിലും സ്വീകരിക്കുന്നില്ല. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമായുള്ള ബന്ധത്തിൻ്റെ പ്രശ്നം ഉയർന്നു വരുമെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.


അതേസമയം, വർഗീയ ശക്തികളെ യുഡിഎഫിനോടൊപ്പം ചേർക്കാൻ ലീഗ് ശ്രമിക്കുകയാണെന്ന് ഇടതുകൺവീനർ ടി പി രാമകൃഷ്ണനും പറഞ്ഞു. എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും യുഡിഎഫിൽ ഉറപ്പിച്ചു നിർത്താൻ ലീഗ് ശ്രമിക്കുന്നു. വിജയരാഘവന്റെ പരാമർശത്തിൽ വർഗീയ നിലപാടില്ലെന്ന് മാത്രമല്ല വർഗീയതയെ സഹായിക്കുന്ന സമീപനവുമില്ല. രാഹുലിന്റെയും പ്രിയങ്കയുടെയും വിജയത്തിൽ വർഗീയ ശക്തികളുടെ സഹായം ഉണ്ടെന്നും ടിപി പറഞ്ഞു.


വിജയരാഘവന് പൂർണ്ണ പിന്തുണയൊരുക്കി കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയും രംഗത്ത് വന്നു. പാർട്ടി നയം അനുസരിച്ചുള്ള കാര്യങ്ങളാണ് വിജയരാഘവൻ പ്രസംഗത്തിൽ പറഞ്ഞതെന്നും തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും ശ്രീമതിയുടെ സംരക്ഷണ കവചം. വർഗീയവാദികളുമായി കൂട്ടുകെട്ട് ഉണ്ടാക്കിയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. വർഗീയവാദികൾ കേരളത്തിൽ തലയെടുപ്പിന് ശ്രമിക്കുന്നുവെന്നും ഹിന്ദു മുസ്ലിം വർഗീയവാദികൾക്കെതിരായ നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്നും അവർ വ്യക്തമാക്കി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.