M V Govindhan: മോന്‍സനെ സുധാകരന് തള്ളിപ്പറയാത്തത് ഭയം കൊണ്ട്: എം.വി ഗോവിന്ദന്
പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൻ മാവുങ്കലിനെ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ തള്ളിപ്പറയാത്തത് രഹസ്യങ്ങൾ പുറത്തുവരുമെന്ന ഭയംകൊണ്ടാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കെ. സുധാകരനെതിരെ നിരവധി തെളിവുകളുണ്ട്. തട്ടിപ്പുകേസുകൾ എങ്ങനെയാണ് രാഷ്ട്രീയമായി നേരിടുകയെന്നും എൻ.ജി.ഒ. യൂണിയന്റെ പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം ചോദിച്ചു.

ALSO READ: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി കേരളത്തിലെത്തി
എന്തൊക്കെയാണ് ഇനി മോൻസൻ വിളിച്ചുപറയാൻ ബാക്കിയുള്ളത്, എന്തൊക്കെയാണ് അദ്ദേഹത്തിന്റെ കൈയിൽ രേഖയുള്ളത് എന്നുൾപ്പെടെയുള്ള മുഴുവൻ കാര്യങ്ങളും പുറത്തേക്ക് വരുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇതൊന്നും രാഷ്ട്രീയ കേസല്ല. തട്ടിപ്പുകേസും വഞ്ചനാകേസും രാഷ്ട്രീയമായി നേരിടും എന്നാണ് പറയുന്നത്. എന്ത് രാഷ്ട്രീയമായാണ് നേരിടുകയെന്നും എം.വി. ഗോവിന്ദൻ ചോദിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പുനർജനി പദ്ധതിക്കായി പണം സ്വരൂപിച്ച ശേഷം പാവപ്പെട്ടവർക്ക് വീട് നിർമിച്ചുനൽകിയില്ല. ആ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ നിരവധി വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്. കെ.പി.സി.സി. പ്രസിഡന്റിനെതിരായി തെളിവിനൊന്നും ഒരുകുറവുമില്ല. എനിക്കെതിരായും ദേശാഭിമാനിക്കെതിരായും കേസ് കൊടുക്കുമെന്നാണ് പറഞ്ഞത്. കേസെല്ലാം നേരിട്ടോളാം. അതൊന്നും കാണിച്ച് ഭയപ്പെടുത്തേണ്ട. ഓലപ്പാമ്പ് കാണിച്ചാൽ തകർന്നുപോവുന്നതല്ല, ദേശാഭിമാനിയും സി.പി.എമ്മുമെന്നും ഓർമിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്രയെല്ലാമായിട്ടും കെ. സുധാകരനെ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തുനിർത്തണോയെന്ന് കോൺഗ്രസുകാരാണ് തീരുമാനിക്കേണ്ടതെന്ന് എന്നോട് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു. അപ്പോൾ വി.ഡി. സതീശൻ പറഞ്ഞത് മരിച്ചാലും വിടില്ലെന്നാണ്. അതിന്റെ അർഥം ഞങ്ങൾക്ക് നന്നായി മനസിലായി. ഇപ്പൊ സുധാകരനെ കൈവിട്ടാൽ സ്വാഭാവികമായും പ്രതിപക്ഷനേതാവിനേയും കൈവിടേണ്ടിവരും', എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...