ഇടുക്കി: ഓരോ വര്‍ഷവും ഇടുക്കിയിലെ സംരക്ഷിത വന മേഖലകളില്‍ കാട്ടുതീ പടര്‍ന്ന് കത്തി നശിക്കുന്നത് ഏക്കറ് കണക്കിന് വന ഭൂമിയാണ്. ഈ പ്രദേശങ്ങള്‍ പൂര്‍വ്വ സ്ഥിതിയില്‍ ആക്കുന്നതിന് കോടികളാണ് വനം വകുപ്പ് ചിലവഴിക്കുന്നത്. എന്നാൽ ഇത്തരം തീ പിടുത്തം പണം തട്ടിയെടുക്കുന്നതിന് വേണ്ടിയുള്ളതാണെന്നും ഇടുക്കിയില്‍ പരിസ്ഥിതി സംരക്ഷണത്തിനായി ചിലവഴിക്കുന്ന പണം സംബന്ധിച്ച് സി ബി ഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അതിജീവനപോരാട്ടവേദി രംഗത്തെത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

വേനല്‍ക്കാലമെത്തിയാൽ ഇടുക്കിയിലെ വനമേഖലയില്‍ കാട്ടു തീ പടരുന്നത് നിത്യ സംഭവമാണ്. രണ്ടായിരത്തി പതിനേഴില്‍ ഉണ്ടായ കാട്ടു തീയില്‍ നൂറ്റിയമ്പത് ഹെക്ടറോളം വനമാണ് സംരക്ഷിത വനമേഖലയായ ആനമുടിച്ചോലയില്‍ കത്തി നശിച്ചത്. ഇതിന് ശേഷം ഇവിടെ വനം വകുപ്പ് വനം പുനര്‍ സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. 

Read Also: സിൽവർ ലൈൻ പദ്ധതി വേഗത്തിലാക്കണം: കേന്ദ്ര റെയിൽവേ മന്ത്രിക്ക് അയച്ച കത്ത് പുറത്ത്


ഇരുപത് ഹെക്ടറിലധികം വരുന്ന പ്രദേശത്ത് വനംവകുപ്പിന്‍റെ പ്രവര്‍ത്തനത്തിലൂടെ പച്ചപ്പ് വീണ്ടെടുക്കാനും സാധിച്ചു. ഇവിടം ഇന്ന് കാട്ടുപോത്തടക്കമുള്ള വന്യ മൃഗങ്ങളുടെ മേച്ചില്‍ പുറമായി മാറുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ എല്ലാ വര്‍ഷവും കൃത്യമായി ഫയര്‍ ലൈന്‍ തെളിക്കുകയും കാട്ടു തീ തടയുന്നതിന് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യുന്ന സംരക്ഷിത വന മേഖലകളുടെ ഉള്ളില്‍ വന്‍തോതില്‍ കാട്ടുതീ പടരുന്നതിന് കാരണമെന്തെന്നാണ് ഉയരുന്ന ചോദ്യം.


കത്തി നശിച്ച വന മേഖല പുനഃസൃഷ്ടിക്കുന്നതിന് വേണ്ടി ചിലവഴിക്കുന്ന പണത്തിന് കൃത്യമായ എസ്റ്റിമേറ്റോ മറ്റ് കണക്കുകളോ ഇല്ലെന്നും ആരോപണമുണ്ട്. കോടികളുടെ അഴിമതിയാണ് പരിസ്ഥിതി സംരക്ഷണത്തിന്‍റെ പേരില്‍ ഇടുക്കിയില്‍ നടക്കുന്നതെന്നും പോരാട്ടവേദി അടക്കമുള്ള സംഘടനകള്‍ ആരോപിക്കുന്നു.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.