മലയാള സിനിമാ മേഖലയിലെ ലൈം​ഗിക ചൂഷണത്തെയും അസമത്വത്തെയും ചൂണ്ടികാണിക്കുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് തെന്നിന്ത്യന്‍ താരം നാനി. മലയാള സിനിമയിലെ സ്ത്രീ ചൂഷണത്തെ പറ്റിയുള്ള റിപ്പോര്‍ട്ട് ഏറെ അപകടകരമാണെന്നും അത് തന്റെ ഹൃദയം തകര്‍ത്തു എന്നും നാനി പ്രതികരിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മലയാള സിനിമ വ്യവസായത്തിലെ അധികാരകേന്ദ്രങ്ങളെയും അതില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണത്തെയും വെളിപ്പെടുത്തുന്നുവെന്ന് താരം പറഞ്ഞു. സിനിമാ സെറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ഓരോ വ്യക്തിയും തൊഴിലിടങ്ങളിൽ ആളുകളോട് എങ്ങനെ പെരുമാറണമെന്നതിൽ മാതൃക കാണിക്കണമെന്നും തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാനി വ്യക്തമാക്കി.


Read Also: മുറിയിലേയ്ക്ക് ക്ഷണിച്ചു, ശരീരത്തില്‍ തൊട്ടു; സംവിധായകന്‍ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി നടി


''റിപ്പോര്‍ട്ട് വായിച്ചപ്പോള്‍ എന്റെ ഹൃദയം തകര്‍ന്നു. എന്റെ സെറ്റുകളിലോ ചുറ്റുപാടിലോ ഇങ്ങനെ നടക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഒട്ടുമിക്ക ചലച്ചിത്ര മേഖലകളിലും ഇങ്ങനെ തന്നെയാണെന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം അവർ വളരെ ​ഗൗരവത്തോടെ തങ്ങളുടെ തൊഴിലിനെ കാണുന്നു. റിപ്പോർട്ട് വായിച്ചപ്പോൾ എനിക്ക് ഇത് എവിടെയാണ് സംഭവിക്കുന്നത് എന്ന ചിന്തയായിരുന്നു'' എന്നാണ് നാനി പറഞ്ഞത്.


അതേസമയം പുതിയ തലമുറയിലെ അഭിനേതാക്കള്‍, അത് സ്ത്രീയായലും പുരുഷനായാലും ബിസിനസ്സില്‍ വ്യത്യസ്ത മനോഭാവത്തോടെയാണ് കടന്നു വരുന്നതെന്നും അവര്‍ നല്ല മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും നാനി പറഞ്ഞു. 20 വര്‍ഷമായി താൻ കാണുന്നവരെ പോലെയല്ല പുതിയ തലമുറയെന്നും അവര്‍ കുറച്ചും കൂടെ പക്വതയും പ്രൊഫഷണലിസവും ഉള്ളവരാണെന്നും താരം അഭിപ്രായപ്പെട്ടു. 


ഓഗസ്റ്റ് 29ന് റിലീസ് ചെയ്യുന്ന സരിപോദാ സനിവാരം എന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നാനി. എസ്.ജെ സൂര്യ, പ്രിയങ്ക അരുള്‍ മോഹന്‍ തുടങ്ങിയ താരനിര അണിനിരക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിവേക് ആത്രേയയാണ്.


ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്ത് വരുന്നത് ഇന്ത്യയില്‍ തന്നെ ആദ്യമായാണ് . 2017ൽ നടി ലൈംഗികാതിക്രമത്തിനിരയായതിനെ തുടർന്നാണ് സർക്കാർ മൂന്നംഗ കമ്മിറ്റിയെ രൂപീകരിച്ചത്. ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായ കമ്മിറ്റിയിൽ മുൻ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരി, മുതിർന്ന നടി ശാരദ എന്നിവരായിരുന്നു മറ്റ് രണ്ട് അംഗങ്ങൾ. 2019-ൽ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് പുറത്ത് വിട്ടത് ഈ ആഴ്ചയാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.