ശ്രീ നാരായണ ഗുരു ആധ്യാത്മിക ചൈതന്യമെന്ന് നരേന്ദ്ര മോദി; ഗുരുവിൻ്റെ ജനനത്തിലൂടെ കേരളം പുണ്യഭൂമിയായി; ശിവഗിരിയിൽ വാർഷികാഘോഷങ്ങൾക്ക് തുടക്കം
ബ്രഹ്മവിദ്യാലയത്തിൻ്റെ കനക ജൂബിലി ആഘോഷങ്ങൾക്കും മോദി തുടക്കം കുറിച്ചു. സംയുക്ത ആഘോഷങ്ങളുടെ ലോഗോയും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.
ന്യൂഡൽഹി/തിരുവനന്തപുരം: ഭാരതത്തിൻ്റെ ആധ്യാത്മിക ചൈതന്യമാണ് ശ്രീ നാരായണ ഗുരുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുവിൻ്റെ ജനനത്തിലൂടെ കേരളം പുണ്യഭൂമിയായി മാറിയെന്നും നരേന്ദ്ര മോദി പറഞ്ഞു. ശിവഗിരി തീർഥാടനത്തിൻ്റെ വാർഷിക ആഘോഷങ്ങൾ ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. ബ്രഹ്മവിദ്യാലയത്തിൻ്റെ കനക ജൂബിലി ആഘോഷങ്ങൾക്കും മോദി തുടക്കം കുറിച്ചു. സംയുക്ത ആഘോഷങ്ങളുടെ ലോഗോയും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.
കേരളത്തിൻ്റെ പുരോഗതിക്ക് പലപ്പോഴും ശിവഗിരി നേതൃത്വം നൽകി. വർക്കല ഏകഭാരത ശ്രേഷ്ഠ ഭാരതത്തിൻ്റെ പ്രതിഷ്ഠ സ്ഥാനമാണ്. ദക്ഷിണകാശിയാണ് വർക്കല. ഗുരുവിൻ്റെ ജനനത്തിലൂടെ കേരളം പുണ്യഭൂമിയായി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ശ്രീനാരായണഗുരു ഉച്ചനീചത്വത്തിനെതിരെ അതിശക്തമായി പോരാടി. ഗുരുദർശനം മനസ്സിലാക്കിയാൽ ഇന്ത്യയെ ഒരു ശക്തിക്കും ഭിന്നിപ്പിക്കാൻ കഴിയില്ല. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസന നയം ഗുരു ചിന്തയുടെ ഭാഗമാണെന്നും മോദി അഭിപ്രായപ്പെട്ടു. മതത്തെ ഗുരു കാലോചിതമായി പരിഷ്കരിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...