എൻ എസ് ജിയുടെ മോക്ക് ഡ്രില്‍ ഇത്തവണ തിരുവനന്തപുരത്ത്; സംസ്ഥാനത്ത് സംഘടിപ്പിക്കുന്നത് ഇതാദ്യം
NSG Mock Drill തിരുവനന്തപുരത്ത് ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായിട്ടാണ് മോക്ക് ഡ്രിൽ സംഘടിപ്പിക്കുക
തിരുവനന്തപുരം: അടിയന്തിരഘട്ടങ്ങള്‍ നേരിടുന്നതിനുള്ള ഒരുക്കങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വിവിധ ഏജന്‍സികള്‍ തമ്മില്‍ ഏകോപനം ഉറപ്പാക്കുന്നതിനുമായി നാളെ നവംബര്‍ അഞ്ച്, ആറ്, ഏഴ് തീയതികളില്‍ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എൻ എസ് ജി) തിരുവനന്തപുരത്ത് മോക്ക് ഡ്രില്‍ സംഘടിപ്പിക്കും. ഇത്രയും വിപുലമായ മോക്ക് ഡ്രില്‍ കേരളത്തില്‍ നടക്കുന്നത് ഇത് ആദ്യമായിട്ടാണ്.
ഓരോ വര്‍ഷവും വിവിധ സംസ്ഥാനങ്ങളില്‍ നടത്തുന്ന മോക്ക് ഡ്രില്ലിന് ഇക്കൊല്ലം വേദിയാകുന്നത് തിരുവനന്തപുരമാണ്. തിരുവനന്തപുരം നഗരത്തിലേയും പരിസരപ്രദേശങ്ങളിലേയും തന്ത്രപ്രധാനമായ വിവിധ കേന്ദ്രങ്ങളിലാണ് മോക്ക് ഡ്രില്‍ സംഘടിപ്പിക്കുക. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന 400ല്‍ പരം എന്‍.എസ്.ജി കമാണ്ടോകളും മോക്ക് ഡ്രില്ലില്‍ പങ്കെടുക്കും.
പോലീസ് ആസ്ഥാനത്ത് ഇന്നുചേര്‍ന്ന ഉന്നതതലയോഗം മോക്ക് ഡ്രില്ലിന്‍റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. എന്‍.എസ്.ജിയിലെയും ബന്ധപ്പെട്ട മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളിലെയും മുതിര്‍ന്ന ഓഫീസര്‍മാര്‍ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.