Nava Kerala Sadas : ഹൈക്കോടതിയുടെ നിർദേശത്തിന് പുല്ല് വില; നവകേരള സദസ്സിന്റെ വിളംബര ജാഥയ്ക്ക് വിദ്യാർഥികളെ അണിനിരത്തി
Nava Kerala Sadas Contorversies : നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളെയാണ് വിളംബര ജാഥയ്ക്കായി എത്തിച്ചത്.
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സിന്റെ പ്രചാരണത്തിന് വിദ്യാർഥികളെ അണിനിരത്തി ജാഥ സംഘടപ്പിച്ചതായി പരാതി. നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളെ ഇന്നലെ ഡിസംബർ എട്ടാം തീയതി ഉച്ചയ്ക്ക് ശേഷം സംഘടിപ്പിച്ച വിളംബര ജാഥയിലാണ് അണിനിരത്തിയത്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് പഠനം നിർത്തിട്ടാണ് അധികൃതർ വിളംബര ജാഥയ്ക്ക് വിദ്യാർഥിനികളെ അണിനിരത്തിയത്. പൊതുനിരത്തിൽ കൂടി ശക്തമായ വെയിൽ ഉള്ള സമയത്ത് ഫ്ലക്സും പിടിച്ച് ടൗണിലൂടെ വിളംബര ജാഥ നടത്തുകയും ടൗൺചുറ്റി വരുന്ന സമയം മഴ പെയ്ത് കുട്ടികൾ മുഴുവൻ നനഞ്ഞതായും പരാതി.
നേരത്തെ നവകേരള സദസ്സിന് പ്രചാരണത്തിന് മറ്റുമായി വിദ്യാർഥികളെ ഉപയോഗിക്കാൻ പാടില്ലയെന്ന് ഹൈക്കോടതിയുടെ നിർദേശമുണ്ടായിരുന്നു. കൂടാതെ സ്കൂൾ പഠന സമയത്ത് പാഠ്യേതര വിഷയങ്ങളിലും, ജാഥകളിലും പങ്കെടുപ്പിക്കരുതെന്ന് സർക്കാർ ഉത്തരവ് നിലനിൽക്കുന്നുണ്ട്. ജാഥയ്ക്ക് പുറമെ നടുമങ്ങാട് ടൗണിലും കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം വിദ്യാർഥികളെ കൊണ്ട് ഫ്ലാഷ് മോബ് നടത്തിയതായും പരാതിയിൽ പറയുന്നു. യൂത്ത് കോൺഗ്രസാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.