ADM Naveen Babu Death: പിപി ദിവ്യക്ക് മുൻകൂർ ജാമ്യം ലഭിക്കില്ലെന്ന പ്രതീക്ഷയിൽ നവീൻ ബാബുവിന്റെ കുടുംബം
Naveen Babu Death: വേണ്ടിവന്നാല്‍ കേസിൽ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചേക്കുമെന്ന് നവീൻ ബാബുവിന്റെ കുടുംബം.
പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കില്ലെന്ന പ്രതീക്ഷയില്‍ കുടുംബം. നവീന്‍ ബാബുവിന്റെ മരണത്തിന് ഉത്തരവാദി പി പി ദിവ്യയാണെന്ന നിലപാടിലാണ് കുടുംബം.
Also Read: പി പി ദിവ്യക്ക് നിർണായക ദിനം; മുൻകൂർ ജാമ്യ ഹർജിയില്‍ വിധി ഇന്ന്
ഇതുവരെ പി പി ദിവ്യയെ ചോദ്യം ചെയ്യാത്തതില്‍ കുടുംബത്തിന് വലിയ അതൃപ്തി തന്നെയുണ്ട്. ദിവ്യയ്ക്ക് രാഷ്ട്രീയ സ്വാധീനം ഉള്ളതിനാല്‍ തെളിവുകള്‍ നശിപ്പിക്കുമോ എന്ന ആശങ്കയും കുടുംബത്തിനുണ്ട്. കേസിൽ വേണ്ടിവന്നാല്‍ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
Also Read: നീലേശ്വരം വെടിക്കെട്ടപകടം: 154 പേർക്ക് പരിക്ക്
വിധിക്ക് ശേഷം നവീൻ ബാബുവിന്റെ ഭാര്യ ഭാര്യ മഞ്ജുഷയും സഹോദരന്‍ പ്രവീണ്‍ ബാബുവും പ്രതികരിച്ചേക്കുമെന്നാണ് സൂചന.
നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യത്തിനായി ദിവ്യ കോടതിയെ സമീപിച്ചത്. യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്.
Also Read: മിഥുന രാശിക്കാർക്ക് ടെൻഷൻ ഏറും, വൃശ്ചിക രാശിക്കാർക്ക് നേട്ടങ്ങളുടെ ദിനം, അറിയാം ഇന്നത്തെ രാശിഫലം!
ഇതിനിടയിൽ അമിത രക്തസമ്മര്‍ദത്തെ തുടര്‍ന്ന് പി പി ദിവ്യ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. പി പി ദിവ്യക്കെതിരെ കടുത്ത നടപടിക്കൊരുങ്ങാൻ പാർട്ടിയും തയ്യറെടുക്കുകയാണ് എന്നാണ് റിപ്പോർട്ട്. പി പി ദിവ്യയെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്താനാണ് പാര്‍ട്ടിയുടെ തീരുമാനമെന്നാണ് സൂചന. ജില്ലാ സമ്മേളനം കഴിഞ്ഞ് വരുന്ന പുതിയ ജില്ലാ കമ്മിറ്റിയില്‍ ദിവ്യയെ ഉള്‍പ്പെടുത്താതിരിക്കാനും തീരുമാനിച്ചേക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.