Naveen Babu Death: പി പി ദിവ്യക്ക് ജാമ്യം ലഭിച്ചാൽ ഹൈക്കോടതിയെ സമീപിക്കും: നവീൻ ബാബുവിൻ്റെ കുടുംബം
PP Divya: ജാമ്യാപേക്ഷയിൽ നടന്ന വാദത്തിൽ പി.പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കുന്നതിനാവശ്യമായ തെളിവുകൾ പ്രതിഭാഗത്തിന് ഹാജരാക്കാൻ കഴിഞ്ഞില്ലെന്നും അതുകൊണ്ട് ജാമ്യം ലഭിക്കില്ലെന്നുമാണ് പ്രതീക്ഷ എന്നാണ് കുടുംബം പറയുന്നത്.
തിരുവല്ല: പി പി ദിവ്യയ്ക്ക് ഇന്ന് ജാമ്യം ലഭിച്ചാൽ ഹൈക്കോടതിയിൽ പോകുമെന്ന് നവീൻ ബാബുവിന്റെ കുടുംബം. നിലവിൽ കോടതി ജാമ്യം അനുവദിക്കില്ലെന്ന പ്രതീക്ഷയിലാണ് നവീൻ ബാബുവിൻ്റെ കുടുംബം.
Also Read: പിപി ദിവ്യയുടെ ജാമ്യ ഹര്‍ജിയിൽ തലശ്ശേരി കോടതിയുടെ വിധി ഇന്ന്
ജാമ്യാപേക്ഷയിൽ നടന്ന വാദത്തിൽ പി.പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കുന്നതിനാവശ്യമായ തെളിവുകൾ പ്രതിഭാഗത്തിന് ഹാജരാക്കാൻ കഴിഞ്ഞില്ലെന്നാണ് നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷയും സഹോദരൻ പ്രവീൺ ബാബുവും പറയുന്നത്. കൈക്കൂലി നൽകുന്നതിൻ്റെ തെളിവുകൾ ഇല്ലെന്നും സാഹചര്യ തെളിവുകൾ മാത്രമേ ഉള്ളൂവെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.
പി പി ദിവ്യയ്ക്കെതിരെ അച്ചടക്ക നടപടി എടുക്കാനുള്ള പാർട്ടിയുടെ തീരുമാനം ആഭ്യന്തര കാര്യമാണെന്നും പൂർണ്ണമായും നിയമനടപടികളിൽ മാത്രമാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും നവീൻ ബാബുവിൻ്റെ സഹോദരൻ പ്രവീൺ ബാബു പറഞ്ഞു. അതുകൊണ്ടുതന്നെ പിപി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചാൽ ഹൈക്കോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.
Also Read: കർക്കടക രാശിക്കാർക്ക് വാഹന യോഗം, കുംഭ രാശിക്കാർക്ക് ആത്മവിശ്വാസം ഏറും, അറിയാം ഇന്നത്തെ രാശിഫലം!
കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്. എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപിച്ച പി പി ദിവ്യ പത്തനംതിട്ടയില്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും പറഞ്ഞിരുന്നു. മാത്രമല്ല രണ്ട് ദിവസത്തിനകം കൂടുതൽ വെളിപ്പെടുത്തലുണ്ടാകുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.