തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കാനുള്ള നാവിക് സംവിധാനത്തിന് തുടക്കമായി. നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് തുടങ്ങിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓഖി ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് ഐഎസ്ആര്‍ഒയുമായി സഹകരിച്ച് മുന്നറിയിപ്പ് സംവിധാനത്തിന് സര്‍ക്കാര്‍ തുടക്കമിടുന്നത്. 


കടലില്‍ 1500 കിലോമീറ്റര്‍ അകലെവരെയുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുന്ന ഉപകരണമായിരിക്കും ബോട്ടുകളില്‍ ഘടിപ്പിക്കുക. 


കാറ്റിന്‍റെ ഗതിവ്യാപനം, മഴ, ന്യൂനമര്‍ദ്ദമേഖലകള്‍, കടല്‍ക്ഷോഭം എന്നിവ സംബന്ധിച്ച മുന്നറിയിപ്പുകള്‍ ഇതിലൂടെ ലഭ്യമാകും. മത്സ്യങ്ങളുടെ ലഭ്യത സംബന്ധിച്ച വിവരങ്ങളും നാവിക് സംവിധാനത്തിലൂടെ മത്സ്യത്തൊഴിലാളികളെ അറിയിക്കനാകും.


ആദ്യഘട്ടത്തില്‍ 500 ബോട്ടുകളില്‍ നാവിക് സംവിധാനം ഏര്‍പ്പെടുത്താനാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബൂക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.