കോട്ടയം:  മൂന്നു ഘട്ടമായി നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം Local Body Election Results) നാളെ നടക്കാനിരിക്കെ ഇടതു മുന്നണിയിൽ എൻ സി പി യും ജോസ് വിഭാഗവും നേരിട്ട് ഏറ്റുമുട്ടുന്നത് എൽഡിഎഫിന്  തലവേദന കൂട്ടുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

എംഎൽഎ (MLA) ആയിരുന്നിട്ടും മാണി സി കാപ്പനെ പൊതുയോഗങ്ങളിലും പ്രചാരണ പ്രവർത്തനങ്ങളിലും പങ്കെടുപ്പിക്കാത്തത് എൻസിപി (NCP) പ്രവർത്തകർക്കിടയിൽ കടുത്ത അമർഷത്തിന് കാരണമാക്കിയിട്ടുണ്ട്.  ഇതോടെ അടിയൊഴുക്കുകൾ പാലായിൽ (Pala) നടന്നിട്ടുണ്ടോ എന്ന ചിന്തയിലാണ് ഇപ്പോൾ ഇടതു മുന്നണി.


Also read: സംസ്ഥാനത്ത് നാളെ വോട്ടെണ്ണൽ; സജ്ജീകരണങ്ങൾ പൂർത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷൻ


മാണി സി കാപ്പൻ (Mani C Kappan) തിരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത ദിവസം തന്നെ ഇടതു മുന്നണിയ്ക്ക് എതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചാണ് രംഗത്ത് വന്നത്.  സീറ്റു വിഭജനത്തിൽ അടക്കം നീതി പുലർത്തിയില്ലയെന്നും പ്രചാരണ പരിപാടികളിൽ നിന്നും തന്നെ ഒഴിവാക്കിയിരുന്നുവെന്നുമുള്ള നീരസവും മാണി സി കാപ്പൻ  തുറന്നടിച്ചു.   ഇതോടെ ജോസ് കെ മാണിയെ (Jose K Mani) മുന്നണിയിലേക്ക് സ്വീകരിച്ചതിലുള്ള മാണി സി കാപ്പന്റെ അമർഷം പുറത്താകുകയും ചെയ്തു. 


Also read: PF അക്കൗണ്ടിൽ എത്ര രൂപയുണ്ടെന്ന് അറിയണോ? ഈ നമ്പറിൽ മിസ് കോൾ ചെയ്യൂ..  


മാണി സി കാപ്പന്റെ ഈ നിലപാട്  ജോസ് കെ മാണിയെ കൂടെ കൂട്ടി നേട്ടം കൊയ്യാമെന്ന പ്രതീക്ഷയിലിരുന്ന ഇടതു മുന്നണിയ്ക്ക് (LDF) വൻ തിരച്ചടി ആയിരിക്കുകയാണ്.  മാത്രമല്ല വീറും വാശിയും നിറഞ്ഞഈ തിരഞ്ഞെടുപ്പിൽ അടിയൊഴുക്കുകൾ നിർണ്ണായകമാണ് എന്നിരിക്കെ അസംതൃപ്തി ഉള്ളവർ കാല് വാരിയോ എന്ന സംശയത്തിലാണ് ഇപ്പോൾ ഇടതു മുന്നണികൾ. എന്തായാലും ഈ പ്രശങ്ങളിലൊന്നും ഒരു പ്രതികരണവും ഇല്ലാതെ മൗനം വിദ്വാന് ഭൂഷണം എന്ന രീതിയിൽ നീങ്ങുകയാണ് ജോസ് കെ മാണി.