തിരുവനന്തപുരം: സ്ത്രീധനപീഡന പരാതി ഒത്തുതീർപ്പാക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ (AK Saseendran) ഇടപെട്ടുവെന്ന ആരോപണത്തെ എന്‍സിപി അന്വേഷിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനായി സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്യൂസ് ജോര്‍ജിനെ അന്വേഷണ ചുമതല ഏർപ്പെടുത്തിയിട്ടുണ്ട്.   മാത്യൂസ് ജോര്‍ജ് ഇന്ന് കൊല്ലത്തെത്തി പരാതിക്കാരുമായി സംസാരിക്കും.


Also Read: NCP നേതാവിനെതിരെയുള്ള സ്ത്രീപീഡന പരാതി ഒത്തുതീർപ്പാക്കാൻ മന്ത്രി AK Saseendran ഇടപ്പെട്ടു, ഓഡിയോ പുറത്ത്


ശശീന്ദ്രന്റെ ഭാഗത്തു നിന്നും ഒരു വീഴ്ചയും ഉണ്ടായിട്ടില്ല എന്നാണ് നേതൃത്വത്തിന്റെ പ്രാഥമിക നിഗമനം. അതുകൊണ്ടുതന്നെ വിഷയത്തില്‍ നിയമനടപടി തുടരട്ടേയെന്നും നേതൃത്വം പ്രതികരിച്ചു. 


മാത്രമല്ല പ്രാദേശിക നേതാക്കള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ശശീന്ദ്രന്‍ (AK Saseendran) ഇടപെട്ടതാണെന്നും ഇത് മനപൂര്‍വ്വമായി ഫോണ്‍ ടാപ്പ് ചെയ്തതാണെന്നും എന്‍സിപി നേതാക്കള്‍ അറിയിച്ചു.


എന്നാൽ പാര്‍ട്ടി പ്രശ്‌നമാണെന്ന് കരുതിയാണ് താൻ ഇതിൽ ഇടപെട്ടതെന്നും പീഡന പരാതിയാണെന്ന് അറിഞ്ഞപ്പോള്‍ ഫോണ്‍ വയ്ക്കുകയായിരുന്നുവെന്നും മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു.   അതും താൻ ഒറ്റത്തവണയാണ് പരാതിക്കാരിയുടെ പിതാവിനെ വിളിച്ചത് പിന്നീട് ഒരിക്കലും വിഷയത്തില്‍ ഇടപെട്ടിട്ടില്ലയെന്നും അദ്ദേഹം പറഞ്ഞു.


Also Read: Forest Robbery Case : വിവാദ മരംമുറിക്ക് അനുമതി നൽകി റവന്യൂ വകുപ്പ് ഉത്തരവിറക്കിയത് നല്ല ഉദ്ദേശത്തോടെ, പക്ഷെ ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്തു വനം മന്ത്രി AK Saseendran


വിവാദത്തില്‍ മുഖ്യമന്ത്രിക്ക് മന്ത്രി എ കെ ശശീന്ദ്രന്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. പീഡന പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ശശീന്ദ്രന്‍ വിശദീകരണത്തിൽ പറഞ്ഞിരിക്കുന്നത്.  


എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗത്തിനെതിരായ പീഡന പരാതി ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയുടെ അച്ഛനെ മന്ത്രി വിളിച്ച ശബ്ദരേഖ പുറത്തായതോടെയാണ് മന്ത്രിക്ക് (Ak Saseendran) കുരുക്ക് വീണത്. 


പരാതി നൽകിയ യുവതിയുടെ അച്ഛൻ എൻസിപിയുടെ പ്രാദേശിക നേതാവായിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി അദ്ദേഹത്തെ വിളിച്ചതും ഈ ആവശ്യം ഉന്നയിച്ചതും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക