കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൻഡിഎസ സ്ഥാനാർത്ഥിയും നടനുമായ ജി കൃഷ്ണകുമാറിന് പരിക്ക്. കൊല്ലം മുളവന ചന്തയിൽ പ്രചരണത്തിനിടയാണ് കൃഷ്ണകുമാറിന് അപകടം സംഭവിച്ചത്. പ്രചരണ തിരക്കിനിടയിൽ സമീപത്ത് നിന്നവരുടെ കൈ കണ്ണിൽ തട്ടി പരിക്ക് പറ്റുകയായിരുന്നു. തുടർന്ന് പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം സ്ഥാനാർത്ഥി പര്യടനം ആരംഭിച്ചിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: കോഴിക്കോട് ആളുമാറി വോട്ട് ചെയ്ത സംഭവം; നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ


കോൺഗ്രസ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് ചിലവിനായി ബക്കറ്റ് പിരിവ്


കോൺഗ്രസ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിനായി വോട്ടുകൾ ശേഖരിക്കുന്നതോടൊപ്പം തിരഞ്ഞെടുപ്പ് ചിലവിനായി ബക്കറ്റ് പിരിവ് നടത്തി മുൻ എംഎൽഎ എ കെ മണിയും സംഘവും . മോഡി സർക്കാർ തിരഞ്ഞെടുപ്പിനായി കോൺഗ്രസ് ശേഖരിച്ചുവെച്ച പണം ചിലവഴിക്കാൻ തടസ്സം സൃഷ്ടിച്ചതോടെയാണ് ഇടുക്കിയിൽ കോൺഗ്രസ് ബാനറിൽ മത്സരിക്കുന്ന ഡീൻ കുര്യക്കോസിന്റ തിരഞ്ഞെടുപ്പ് ചിലവിനായി എകെ മണിയും സംഘവും ബക്കറ്റ് പിരിവ് ആരംഭിച്ചിരിക്കുന്നത്.


 ഇടുക്കിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റ വിജയം ഉറപ്പാക്കാർ മൂന്നാർ മേഖലയിൽ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെടുത്തുകയാണ് പ്രവർത്തകർ. ഇതിനിടെ മോഡി സർക്കാർ കോൺഗ്രസിന്റ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റ വേഗം കുറക്കാൻ ചില ഇടപെടൽ നടത്തുകയാണ് എന്ന് മുൻ എം എൽ എ എ കെ മണി കുറ്റപ്പെടുത്തുന്നു. ഇതിനായി തിരഞ്ഞെടുപ്പിനായി കോൺഗ്രസ് കരുതിവെച്ച പണം ചിലവഴിക്കാൻ മോഡി സർക്കാർ തടയിട്ടിരിക്കുകയാണ്. ഇത്തരം ഇടപെടലുകൾ മറികടക്കാൻ ഞങ്ങൾ ഇടുക്കി നാഥാനാർത്ഥി ഡീൻ കുര്യാക്കോസിന് വോട്ട് അഭ്യർത്ഥിക്കുന്നതോടൊപ്പം ബക്കറ്റ് പിരിവും നടത്തുകയാണ്.


രാവിലെ മൂന്നാർ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും സമീപത്തെ വീടുകളിലുമാണ് ബക്കറ്റ് പിരിവ്  നടത്തിയത്. വൈകുന്നേരം തൊഴിലാളികൾക്കിടയിൽ കാര്യങ്ങൾ അവതരിപ്പിച്ച് വോട്ട് അഭ്യർത്ഥിച്ച് പണം കണ്ടെത്തുകയാണ് ലക്ഷ്യം. നേതാക്കളായ ജി മുനിയാണ്ടി നെൽസൻ , മാർഷ് പീറ്റർ , വിജയകുമാർ , നല്ലമുത്തു തുടങ്ങിയ നിരവധി നേതാക്കൾ ബക്കറ്റ് പിരിവിൽ പങ്കെടുത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.