കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്ര നാളെ ആരംഭിക്കും.  ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിടുള്ള ഈ പദയാത്രയുടെ ഉദ്‌ഘാടനം ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ കാസർകോട്ട് നടത്തും. പദയാത്രയുടെ മുദ്രാവാക്യം മോദിയുടെ ഗ്യാരന്‍റി പുതിയ കേരളമെന്നാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Republic Day 2024: 75-ാം റിപ്പബ്ലിക് ദിന നിറവിൽ രാജ്യം; രാജ്യതലസ്ഥാനത്തെ പരേഡിൽ ഇത്തവണ തിളങ്ങും നാരിശക്തി


രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും മുന്നേറ്റം നടത്താന്‍ കഴിഞ്ഞിട്ടും കേരളത്തില്‍ നേട്ടം കൊയ്യാനാകുന്നില്ലെന്ന പരിമിതി, തിരഞ്ഞെടുപ്പിന് മുമ്പ് നടത്തുന്ന അവകാശ വാദങ്ങളൊന്നും വോട്ടെണ്ണി കഴിയുമ്പോള്‍ കാണാനാവാത്ത നാണക്കേട്, വിജയത്തിന്‍റെ വക്കോളമെത്തിയിട്ടും കൈവിട്ട് പോയ മണ്ഡലങ്ങളുടെ കണക്കെല്ലാം ഇക്കുറി പഴങ്കഥയാക്കാനുള്ള തീവ്ര ശ്രമത്തിലാണ് കേരളത്തിലെ എന്‍ഡിഎ നേതൃത്വമെന്നാണ് റിപ്പോർട്ട്. മോദിയുടെ ഗ്യാരന്‍റിയെന്ന പ്രഖ്യാപനവുമായി തൃശൂരില്‍ പ്രധാനമന്ത്രി തുടക്കമിട്ട പ്രചാരണത്തിന്‍റെ തുടര്‍ച്ചയായാണ് കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയും. 


Also Read: Lakshmi Devi Favourite Zodiacs: ലക്ഷ്മി കൃപയാൽ ഇന്ന് ഈ രാശിക്കാർക്ക് ലഭിക്കും വൻ പുരോഗതി ഒപ്പം കാര്യവിജയവും!


 


ന്യൂനപക്ഷ വിഭാഗങ്ങളുടെ വിശ്വാസമാര്‍ജ്ജിക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ സ്നേഹയാത്രയടക്കം താഴെതട്ടില്‍ ചലനം സൃഷ്ടിച്ചെന്ന ആത്മവിശ്വാസത്തിലാണ് പാർട്ടി നേതൃത്വം. ഓരോ മണ്ഡലത്തിലേയും മത, സാമുദായിക സാംസ്കാരിക നേതാക്കളുമായി കെ സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തും.  ലോക്‌സഭാ മണ്ഡലങ്ങളിലൂടെയുള്ള ഒരു മാസത്തെ പര്യടനമാണ് ലക്‌ഷ്യം. കേന്ദ്ര സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങളില്‍ ഊന്നിയുള്ള പ്രചാരണത്തിനൊപ്പം മാസപ്പടി വിവാദം അടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പദയാത്രയില്‍ ആഞ്ഞടിക്കും. സാധാരണ കാസര്‍ഗോഡ് നിന്ന് തുടങ്ങുന്ന യാത്ര തിരുവനന്തപുരത്ത് അവസാനിക്കുന്നതാണ് പതിവ് രീതിയെങ്കിൽ ഇത്തവണ കുറച്ചു വ്യത്സ്യസ്തമാണ്.  അതായത് ഇത്തവണ കാസര്‍ഗോഡ് നിന്ന് തുടങ്ങുന്ന യാത്ര തിരുവന്തപുരം വഴി ഫിബ്രുവരി 27 ന് പാലക്കാട്ടെത്തിയാണ് സമാപിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.